കേരളകൗമുദി സാമൂഹിക നീതിക്കായി എന്നും നില കൊണ്ടു : എം.എം.ഹസൻ

Tuesday 19 September 2023 4:39 AM IST

തിരുവനന്തപുരം :അധ:സ്ഥിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി എക്കാലത്തും നില കൊണ്ട പത്രമാണ് കേരളകൗമുദിയെന്നും ,ഇന്നും അതിന് വേണ്ടിയാണ് പൊരുതുന്നതെന്നും യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 42 -ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര്യ സമര സേനാനിയായി ജയിൽവാസം വരെ പത്രാധിപർ കെ.സുകുമാരൻ അനുഭവിച്ചിട്ടുണ്ടെങ്കിലും പത്രാധിപരെന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. കേരളകൗമുദിയുടെ ഇപ്പോഴത്തെ സാരഥ്യം ഏറ്റെടുത്തിട്ടുള്ള ദീപു രവിയും പത്രാധിപർ മുന്നോട്ടു വച്ച ചിന്തകളും ആശയങ്ങളുമാണ് പിന്തുടരുന്നത്..

തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആരോഗ്യ കാരണങ്ങളാൽ കഴിയാതെ വന്ന പത്രാധിപർ , വിവാഹ ശേഷം തന്നെയും ഭാര്യയെയും വിളിച്ച് സമ്മാനം നൽകി. താൻ വിവാഹം ക്ഷണിക്കാനെത്തിയപ്പോൾ ഏറെ ദൂരം യാത്ര ചെയ്യാൻ കഴിയില്ലെന്നും , മകൻ ,കല്യണത്തിന് വരുമെന്നും പത്രാധിപർ പറഞ്ഞു. കല്യാണത്തിന് ശേഷം ഒരു ദിവസം ഭാര്യയുമൊത്ത് വീട്ടിലെത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം താൻ മറന്നു പോയി. ഒരു മാസം കഴിഞ്ഞപ്പോൾ പത്രാധിപർ ഫോണിൽ തന്നെ വിളിച്ച് മധുവിധു കഴിഞ്ഞെങ്കിൽ ഭാര്യയെയും കൂട്ടി വീട്ടിലേക്ക് വരാൻ ക്ഷണിച്ചു. പത്രാധിപരുടെ വീട്ടിലെത്തിയ തങ്ങൾക്ക് വിരുന്നൊരുക്കുക മാത്രമല്ല, പോകാനിറങ്ങുമ്പോൾ ഭാര്യക്ക് ഒരു പട്ടുസാരി പത്രാധിപരുടെ സഹധർമ്മിണി മാധവി സുകുമാരൻ സമ്മാനിക്കുകയും ചെയ്തു- ഹസ്സൻ അനുസ്‌മരിച്ചു .

പ​ത്രാ​ധി​പ​ർ
തി​രു​ത്ത​ൽ​ശ​ക്തി:
കെ.​പി.​ശ​ങ്ക​ര​ദാ​സ്

തി​രു​വ​ന​ന്ത​പു​രം​;​ ​ശ​ക്ത​മാ​യ​ ​മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​ ​ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​ ​തെ​റ്റ് ​തി​രു​ത്തി​യ​ ​പാ​ര​മ്പ​ര്യ​മാ​ണ് ​കേ​ര​ള​കൗ​മു​ദി​യ്‌​ക്കു​ള്ള​തെ​ന്ന് ​എ.​ഐ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ശ​ങ്ക​ര​ദാ​സ് ​പ​റ​ഞ്ഞു.​ ​പ​ത്രാ​ധി​പ​ർ​ ​കെ.​സു​കു​മാ​ര​ന്റെ​ 42​ ​-​മ​ത് ​ച​ര​മ​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കേ​ര​ള​കൗ​മു​ദി​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ ​പ്ര​സം​ഗം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സ്വ​ദേ​ശാ​ഭി​മാ​നി​ ​രാ​മ​കൃ​ഷ്ണ​പി​ള്ള​യെ​പ്പോ​ലെ​ ​ഉ​റ​ച്ച​ ​നി​ല​പാ​ടെ​ടു​ക്കു​ന്ന​തി​ൽ​ ​ഭ​യ​മി​ല്ലാ​ത്ത​ ​പ​ത്രാ​ധി​പ​രാ​യി​രു​ന്നു​ ​കെ.​സു​കു​മാ​ര​ൻ.​ ​യു​വ​ത​ല​മു​റ​യു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​ള​ർ​ച്ച​യ്‌​ക്കാ​യി​ ​ത​ല​സ്ഥാ​ന​ത്ത് ​സ​ർ​വ​ക​ലാ​ശാ​ല​ ​വേ​ണ​മെ​ന്ന് ​കേ​ര​ള​കൗ​മു​ദി​ ​ആ​ദ്യ​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ​ ​ഫ​ല​മാ​ണ്അ​ന്ന​ത്തെ​ ​ട്രാ​വ​ൻ​കൂ​ർ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.