സ്കൂൾ കലോത്സവം ജനുവരി 4 മുതൽ കൊല്ലത്ത്
Tuesday 19 September 2023 12:00 AM IST
തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കും. കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശൂരിൽ നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9 മുതൽ 11 വരെ എറണാകുളത്തും ശാസ്‌ത്രോത്സവം നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്തും നടക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.