എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ

Tuesday 19 September 2023 4:23 AM IST

 ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 1മുതൽ 26 വരെ

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെയും, ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് ഒന്നു മുതൽ 26 വരെയും നടത്തും..

എസ്.എസ്.എൽ.സി ഐ ടി മോഡൽ പരീക്ഷ ജനുവരി 17 മുതൽർ 29 വരെയും, ഐ.ടി പരീക്ഷ ഫെബ്രുവരി ഒന്നു മുതൽ 14 വരെയുമാണ്. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെയും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 21 വരെയും നടക്കും. രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22ന് ആരംഭിക്കും എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി ഫലം മേയിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു

എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ മൂന്നു മുതൽ 17 വരെയും,. ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പ് ഏപ്രിലിലും നടക്കും. .പരീക്ഷാ വിജ്ഞാപനം ഒക്ടോബർ ആദ്യം പുറപ്പെടുവിക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറിയുടെ സെപ്‌തംബർ 25 മുതൽ 30 വരെ നടത്താനിരുന്ന ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ കോഴിക്കോട്ടെ നിപാ പശ്‌ചാത്തലത്തിൽ ഒക്‌ടോബർ 9 മുതൽ 13 വരെ നടത്തും. 4,04,075 പേരാണ്‌ ഇംപ്രൂവ്‌മെന്റിന്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. കോഴിക്കോട് ജില്ലയിൽ മാത്രം 43,476 പേരുണ്ട്. വി.എച്ച്‌.എസ്‌.ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ 9 മുതൽ 13 വരെ നടക്കും. 27,633 പേർ പരീക്ഷ എഴുതും. ഡി.എൽഡ് പരീക്ഷ ഒക്‌ടോബർ 9 മുതൽ 21 വരെ നടക്കും...