അഗസ്ത്യക്കോട് സൗജന്യ നേത്രചികിത്സാ ക്യാമ്പ് )മസ്റ്റ്
അഞ്ചൽ:അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെയും അഗസ്ത്യക്കോട് അഗസ്ത്യാ സ്വാശ്രയ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രചികിത്സാ ക്യമ്പിന്റെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ. നിർവഹിച്ചു. സംഘം പ്രസിഡന്റ് ആർ. ദിലീപ് കുമാർ അദ്ധ്യക്ഷനായി. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്, കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിതാമ്മ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യാലാൽ, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീനാമനാഫ്, വാർഡ് മെമ്പർ എൻ. ചന്ദ്രബാബു, അഞ്ചൽ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് കെ.എസ്. ജയറാം, സെക്രട്ടറി സജീവ് ജോർജ്ജ്, റീജിയൻ ചെയർമാൻ രാധാമണി ഗുരുദാസ്, സോൺ ചെയർമാൻ എം. നിർമ്മലൻ, മറ്റ് ഭാരവാഹികളായ യശോധരൻ രചന, റിട്ട.ഡി.എഫ്.ഒ. വി.എൻ. ഗുരുദാസ് തുടങ്ങിയവർ സംസാരിച്ചു. ബിനു സത്യൻ സ്വാഗതവും പി.ജി. ബിനോയ് നന്ദിയും പറഞ്ഞു. 450 പേരെ പരിശോധിക്കുകയും 45 പേരെ തിമിര ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയതായി ലയൺസ് ക്ലബ് പ്രസിഡന്റ് കെ.എസ്. ജയറാം പറഞ്ഞു.