കൃഷിക്കാർക്ക് 6000രൂപ, പോസ്റ്റോഫീസിൽ വാങ്ങാം
Wednesday 20 September 2023 2:10 AM IST
തിരുവനന്തപുരം: കൃഷിക്കാർക്ക് 6000 രൂപയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് വഴി വാങ്ങാൻ സൗകര്യം എർപ്പെടുത്തി. ആധാർ ലിങ്ക് ചെയ്യാത്തവർക്കും ലിങ്കിംഗ് പരാജയപ്പെട്ടതുമൂലം ഡി.ബി.ടി ലഭിക്കാത്തവർക്കും സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാനത്ത് മൊത്തം 2.4 ലക്ഷം കർഷകരാണ് ആധാർ ബന്ധിപ്പിക്കാനുള്ളത്. ഇതിനായി കൃഷി, തപാൽ വകുപ്പുകൾ ചേർന്ന് സൗകര്യം ഒരുക്കിയിട്ടുണ്ട്. 30നുള്ളിൽ പൂർത്തിയാക്കണം. 2018ലാണ് പി.എം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്.