ആർച്ച് ബിഷപ്പ് ഡോ. ജോർജ് പനന്തുണ്ടിലിന് സ്വീകരണം
തിരുവനന്തപുരം: കസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതിയായി നവാഭിഷിക്തനായ ആർച്ച് ബിഷപ്പ് ഡോ.ജോർജ് പനന്തുണ്ടിലിന് ജന്മനാട്ടിൽ സ്വീകരണം നൽകി. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് ജോർജ് പനന്തുണ്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പണം നടന്നു. സ്വീകരണസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. ജോസഫ് വള്ളിയാട്ട്, അഡ്വ.എബ്രഹാം പട്യാനി, കൂരിയാ ബിഷപ്പ് ആന്റണി മാർ സിൽവാനോസ്, സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേലി, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, ആന്റണി രാജു, മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ്, ബിഷപ്പുമാരായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാർ ജോർജ് രാജേന്ദ്രൻ, സിൽവസ്റ്റർ പൊന്നുമുത്തൻ, സക്കറിയാസ് മാർ അപ്രേം, ഉമ്മൻ ജോർജ് ഗീവർഗ്ഗീസ് മാർ മിലിത്തിയോസ്, വിൻസെന്റ് സാമുവേൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, എ.എ. റഹീം, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, എം.വിൻസെന്റ്, ഡി.കെ.മുരളി, കടകംപള്ളി സുരേന്ദ്രൻ, ഐ.ബി.സതീഷ്, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ,ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേലി, ബിഷപ്പുമാരായ സാമുവേൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗ്ഗീസ് മാർ മക്കാറിയോസ്, തോമസ് മാർ അന്തോണിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ പങ്കെടുത്തു.