വകുപ്പുതല പരീക്ഷ മാറ്റിവച്ചു

Thursday 21 September 2023 12:49 AM IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ രോഗ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 25ന് സംസ്ഥാനത്തെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പി.എസ്.സി വകുപ്പുതല പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സർട്ടിഫിക്കറ്റ് പരിശോധന

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 110/2022) തസ്തികയിലേക്ക് 25ന് പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക് ഇ.ആർ 14 വിഭാഗവുമായി ബന്ധപ്പെടണം. 0471- 2546510 . മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്- എൻ.സി.എ- എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 76/2022) തസ്തികയിലേക്ക് 26ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. എല്ലാ സർട്ടിഫിക്കറ്റുകളും വെരിഫൈ ചെയ്തിട്ടുള്ളവരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ക്ഷണിച്ചിട്ടില്ല. ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവയിലെ നിർദ്ദേശങ്ങൾ പ്രകാരം ഹാജരാകണം.

തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 721/2022) തസ്തികയിലേക്ക് 29ന് രാവിലെ 10.30 മുതൽ പി.എസ്.സി ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.