കേരള സർവകലാശാലാ പി.ജി സ്പോട്ട് അലോട്ട്മെന്റ്

Thursday 21 September 2023 12:56 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി,​ ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഒഴിവുള്ള ബിരുദാനാന്തര ബിരുദ സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് 21, 23 തീയതികളിലും ആലപ്പുഴയിലെ കോളേജുകളിലേക്ക് 25നും കൊല്ലത്തെ കോളേജുകളിലേക്ക് 26നുമാണ് അലോട്ട്മെന്റ്. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി സെന്ററുകളിൽ രാവിലെ 10ന് മുൻപായി റിപ്പോർട്ട് ചെയ്യണം. ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ.

ഡിപ്പാർട്ട്‌മെന്റ് ഒഫ് എഡ്യുക്കേഷനിലേക്കുള്ള എം.എഡ് (സി.എസ്.എസ്) പ്രവേശനം ഒക്‌ടോബർ 3 വരെ നീട്ടി.

2022 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് (മേഴ്‌സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2022 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2022 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം അക്കൗണ്ട്‌സ് ആൻഡ് ഡേറ്റ സയൻസ് (റെഗുലർ- 2020 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 25 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ ഏഴ് സെക്ഷനിൽ ഹാജരാകണം.