എം.ബി.ബി.എസ്, ബി.ഡി.എസ്: വിടുതൽ വാങ്ങാൻ അവസരം
Thursday 21 September 2023 12:57 AM IST
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിൽ മുൻ അലോട്ട്മെന്റുകൾ പ്രകാരം പ്രവേശനം നേടിയിട്ടുള്ളതും ഇപ്പോൾ തുടരുന്നതുമായ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്തിട്ടുളള എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴികെയുള്ള ഹയർ ഓപ്ഷനുകൾ, മറ്റുള്ള മെഡിക്കൽ, അനുബന്ധ, ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ 21ന് വൈകിട്ട് നാലിനകം വിടുതൽ ചെയ്യണം. വിവരങ്ങൾ www.cee.gov.inൽ. ഹെൽപ്‌ലൈൻ: 0471- 2525300.