ശിവഗിരിയിൽ മഹാഗുരു പൂജാ സമർപ്പണം 24ന്

Friday 22 September 2023 4:27 AM IST

ശിവഗിരി: ഇടവ കുഴിവിളാകം ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രം വകയായി 24ന് ശിവഗിരിയിൽ മഹാഗുരുപൂജാ സമർപ്പണം നടക്കും. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സത്യജിത്ത്, സെക്രട്ടറി ശശിധരൻ, ജോയിന്റ് സെക്രട്ടറി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ സ്വീകരിച്ചു. ശിവഗിരി മഠത്തിലെ പ്രധാന വഴിപാടാണ് മഹാഗുരുപൂജ. വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും സംഘടനകളും വിശേഷാവസരങ്ങളിൽ മഹാഗുരുപൂജാ വഴിപാട് സമർപ്പിച്ചുവരുന്നു. പ്രവാസികളും മുൻകൂട്ടി പൂജ ബുക്ക് ചെയ്യുന്നുണ്ട്. വിവരങ്ങൾക്ക് ശിവഗിരിമഠം പി.ആർ.ഒയുമായി ബന്ധപ്പെടണം. ഫോൺ: 9447551499.