അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോ. ജാഥ
Friday 22 September 2023 12:24 AM IST
തൊടിയൂർ: എ.ഐ.ഡി.ഡബ്ല്യൂ.എ ഒക്ടോബർ 5 ന് 'മോദി സ്ത്രീകളുടെ ശത്രു' എന്ന മുദ്രാവാക്യമുയർത്തി
പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണാർത്ഥം കല്ലേലിഭാഗം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. വെളുത്ത മണൽ ജംഗ്ഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് ബി.പത്മകുമാരി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സുനിത അശോകൻ അദ്ധ്യക്ഷയായി. സെക്രട്ടറി വി.കല സ്വാഗതം പറഞ്ഞു. വി.കല ജാഥ ക്യാപ്ടനും സുനിത അശോകൻ മാനേജരുമായിരുന്നു. വൈകിട്ട് കല്ലേലിഭാഗം ജനത ഗ്രന്ഥശാലയ്ക്ക് സമീപം ചേർന്ന സമാപന സമ്മേളനം അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഗിരിജാ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.ആർ.സോമരാജൻപിള്ള
അഭിവാദ്യമർപ്പിച്ചു.