സംസ്ഥാനം 1000 കോടി വായ്പയെടുക്കുന്നു

Friday 22 September 2023 12:28 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയിരം കോടി കൂടി വായ്പയെടുക്കാൻ തീരുമാനിച്ചു. റിസർവ്വ് ബാങ്കിന്റെ മുംബെ ഓഫീസിലെ ഇ.കുബേർ സംവിധാനമനുസരിച്ചാണ് വായ്പയെടുക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം പതിവിലുമേറെ വായ്പയാണ് സാമ്പത്തികവർഷത്തെ ആദ്യആറു മാസത്തേക്ക് എടുത്തത്. നിലവിൽ ഏഴു മാസത്തേക്ക് 4352 കോടി രൂപയുടെ കടമെടുപ്പ് സാധ്യത മാത്രമാണുള്ളത്. അതിൽ നിന്നാണ് ആയിരം കോടി കൂടി എടുക്കുന്നത്. സാമ്പത്തിക വർഷത്തെ അവസാന

മൂന്ന് മാസത്തേക്കാണ് കൂടുതൽ സാമ്പത്തിക ചെലവുണ്ടാകുക.. ധന ഉത്തരവാദിത്വ നിയമമനുസരിച്ച് വാർഷിക കടമെടുപ്പും ബാധ്യതകളും സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2.2 ശതമാനം കടമെടുപ്പിനുള്ള അനുവാദം മാത്രമാണ് ലഭിച്ചത്. ഈവർഷം ആദ്യം 20,522 കോടിയുടെ അനുമതി ലഭിച്ചു. തുടർന്ന് 1330 കോടിക്കു കൂടി അനുമതിയായി.അതോടെ വായ്പാ ലഭ്യത 21,852 കോടിയായി. സെപ്തംബർ വരെ 17,500 കോടി വായ്പയെടുത്തു.