സാമൂഹിക മുന്നേറ്റ മുന്നണി അപലപിച്ചു

Friday 22 September 2023 12:37 AM IST

തിരുവനന്തപുരം: പയ്യന്നൂരിൽ മന്ത്രി കെ.രാധാകൃഷ്ണന് അയിത്തം കല്പിച്ചു നിലവിളക്കു നൽകാതിരുന്ന ക്ഷേത്ര പൂജാരിയുടെ നടപടിയിൽ സാമൂഹിക മുന്നേറ്റ മുന്നണി പ്രതിഷേധം രേഖപ്പെടുത്തി. നന്തൻകോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചെയർമാൻ കെ.പി.അനിൽ ദേവ് അദ്ധ്യക്ഷത വഹിച്ചു. 'പത്തൊൻപതാം നൂറ്റാണ്ട് " എന്ന സിനിമയിലെ നായക കഥാപാത്രത്തെ ചവറെന്ന് വിശേഷിപ്പിച്ച ഫിലിം അക്കാഡമി ചെയർമാന്റെ പ്രതികരണത്തിലും മുന്നണി പ്രതിഷേധിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ച ചെയർമാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരപരിപാടികളുടെ രൂപരേഖയും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി ഡോ. അബ്ദുൾ സലാം, ട്രഷറർ അനിൽ കുമാർ കായംകുളം, കെ.കെ.രവി തുടങ്ങിയവർ പങ്കെടുത്തു.