സൗദിക്ക് ഇനിയത് ചെയ്യാതിരിക്കാനാവില്ല,​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​എ​ണ്ണ​ ​ ക​യ​റ്റു​മ​തി​ ​തു​ക​ ​ ​ ​വെ​ട്ടി​ക്കു​റ​ച്ചു

Friday 22 September 2023 12:23 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​ക​യ​റ്റു​മ​തി​യി​ൽ​ ​ഈ​ടാ​ക്കു​ന്ന​ ​പ്രീ​മി​യം​ ​സൗ​ദി​ ​അ​റേ​ബ്യ​ ​വെ​ട്ടി​ക്കു​റ​ച്ചു.​ ​ഇ​ന്ത്യ​ ​റ​ഷ്യ​യി​ൽ​ ​നി​ന്ന് ​എ​ണ്ണ​ ​കൂ​ടു​ത​ലാ​യി​ ​വാ​ങ്ങാ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ​ലോ​ക​ത്തി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​എ​ണ്ണ​ ​ഉ​ത്പാ​ദ​ക​ ​രാ​ജ്യ​മാ​യ​ ​സൗ​ദി​യു​ടെ​ ​പു​തി​യ​ ​ന​ട​പ​ടി.​ 2022​ൽ​ ​ബാ​ര​ലി​ന് 10​ ​ഡോ​ള​റാ​യി​രു​ന്ന​ ​പ്രീ​മി​യം​ ​തു​ക​ 3.5​ ​ഡോ​ള​റാ​യാ​ണ് ​കു​റ​ച്ച​ത്.​ ​നേ​ര​ത്തെ​ ​റ​ഷ്യ​ ​പ്രീ​മി​യം​ ​വെ​ട്ടി​ക്കു​റ​ച്ച​പ്പോ​ൾ​ ​യു.​എ.​ഇ​ ​ഈ​ ​പ്രീ​മി​യം​ ​തു​ക​ ​പു​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ഒ​ഫ് ​പെ​ട്രോ​ളി​യം​ ​എ​ക്‌​സ്‌​പോ​ർ​ട്ടിം​ഗ് ​രാ​ജ്യ​ങ്ങ​ൾ​ ​(​ഒ​പെ​ക്)​ ​ഏ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​യ​ഥാ​ർ​ത്ഥ​ ​വി​ല്പ​ന​ ​വി​ല​യേ​ക്കാ​ൾ​ ​കൂ​ടു​ത​ലാ​യി​ ​ഈ​ടാ​ക്കു​ന്ന​ ​അ​ധി​ക​ ​തു​ക​യാ​ണ് ​ഏ​ഷ്യ​ൻ​ ​പ്രീ​മി​യം.​ ​ഈ​ ​പ്രീ​മി​യം​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​എ​ണ്ണ​ ​ഉ​ത്പാ​ദ​ക​രോ​ട് ​ഇ​ന്ത്യ​ ​ആ​വ​ർ​ത്തി​ച്ച് ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യും​ ​പ​ക​രം​ ​ഒ​രു​ ​‘​ഏ​ഷ്യ​ൻ​ ​ഡി​സ്കൗ​ണ്ട്’​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തി​ൽ​ ​സൗ​ദി​ ​ന​ട​പ​ടി​ ​എ​ടു​ക്കാ​തി​രു​ന്ന​തോ​ടെ​ ​ഇ​ന്ത്യ​യും​ ​ചൈ​ന​യും​ ​റ​ഷ്യ​യി​ൽ​ ​നി​ന്നും​ ​കു​റ​ഞ്ഞ​വി​ല​യ്ക്ക് ​എ​ണ്ണ​ ​വാ​ങ്ങാ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ​സൗ​ദി​ ​ഏ​ഷ്യ​ൻ​ ​പ്രീ​മി​യം​ ​വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ​ ​ത​യാ​റാ​യ​ത്.

2023​-24​ ​ന്റെ​ ​ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​റ​ഷ്യ​യി​ൽ​ ​നി​ന്നു​ള്ള​ ​എ​ണ്ണ​ ​ഇ​റ​ക്കു​മ​തി​ 12.36​ ​ബി​ല്യ​ൺ​ ​ഡോ​ള​റാ​യി​രു​ന്നു.​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​ഇ​ത് 171​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​നി​ന്നു​ള്ള​ ​ഇ​റ​ക്കു​മ​തി​ 24​ശ​ത​മാ​നം​ ​കു​റ​ഞ്ഞ് 5.49​ ​ബി​ല്യ​ൺ​ ​ഡോ​ള​റാ​യി.​ ​കൂ​ടാ​തെ​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്നു​ള്ള​ ​ഇ​റ​ക്കു​മ​തി​ 63​ ​ശ​ത​മാ​നം​ ​ഇ​ടി​ഞ്ഞ് 1.71​ ​ബി​ല്യ​ൺ​ ​ഡോ​ള​റി​ലെ​ത്തു​ക​യും​ ​ചെ​യ്തു.