പി.എസ്.സി ജോലി തട്ടിപ്പ്: പ്രതികളുടെ ചിത്രം പുറത്തുവിട്ടു

Friday 22 September 2023 2:48 AM IST

തിരുവനന്തപുരം: പി.എസ്.സി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പണമിടപാടു നടത്തിയതായി സംശയിക്കുന്ന പ്രതികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായ രാജലക്ഷ്മിയുടെയും രശ്മിയുടെയും ഭർത്താക്കന്മാരുടെ ഫോട്ടോകളാണ് പുറത്തുവിട്ടത്. രാജലക്ഷ്മിയുടെ ഭർത്താവും കേസിലെ ഒന്നാംപ്രതിയുമായ തൃശൂർ ആറാട്ടുപുഴ സ്വദേശി ജിതിൻ ലാൽ,​ കേസിലെ രണ്ടാം പ്രതിയായ രശ്മിയുടെ ഭർത്താവ് തൃശൂർ സ്വദേശി ശ്രീജേഷ് പണിക്കർ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കേസിലെ മൂന്നാംപ്രതി പത്തനംതിട്ട അടൂർ സ്വദേശിനി ആർ.രാജലക്ഷ്മി, ഉദ്യോഗാർത്ഥികളെ ഓൺലൈൻ ഇന്റർവ്യൂ ചെയ്ത കോട്ടയം സ്വദേശി ജോയ്സി ജോർജ്, ഉദ്യോഗാർത്ഥികളിൽ നിന്ന് പണംവാങ്ങിയ രശ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.