ഈ പാമ്പിനെ കണ്ടാൽ തന്നെ ബോധം പോകും, അത്രയും വലിപ്പം, ഉഗ്രവിഷവും; വാവ 'അതിഥിയുടെ' വാലിൽ പിടിച്ചപ്പോൾ നടന്നത്
Friday 22 September 2023 11:42 AM IST
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്റ്റേഷൻ കടവിന് അടുത്തുള്ള ഒരു വീടിനോട് ചേർന്ന സ്ഥലത്ത് കുറേ ഷീറ്റ് അടുക്കി വച്ചിരുന്നു. രാത്രി അത് എടുക്കാൻ ചെന്ന വീട്ടുകാർ കണ്ടത് പാമ്പിന്റെ ചട്ട മാത്രവുമല്ല തൊട്ടടുത്തായി വലിയ മൂർഖൻ പാമ്പ്. വീട്ടുകാർ നന്നായി പേടിച്ചു. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ വാവ ഷീറ്റുകൾ ഓരോന്നായി മാറ്റി, മൂർഖൻ പാമ്പിനെ കണ്ടു. പെട്ടന്ന് അത് കരിങ്കൽ മതിലിലെ മാളത്തിൽ കയറി. അപകടകാരിയായ വലിയ മൂർഖൻ പാമ്പ്, കടികിട്ടിയാൽ അപകടം ഉറപ്പ്.പാമ്പിന്റെ പകുതി മാളത്തിനകത്തും, പകുതി പുറത്തും,വാവ പെട്ടെന്ന് പാമ്പിന്റെ വാലിൽ പിടിച്ചു. പിടിവിട്ടാൽ രക്ഷപ്പെടും, കാണുക ആകാംക്ഷ നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...