അന്തവും കുന്തവുമില്ലെന്ന്, മന്ത്രി വീണയെ ആക്ഷേപിച്ച് കെ.എം. ഷാജി

Saturday 23 September 2023 12:56 AM IST

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷ ഭാഷയിൽ ആക്ഷേപിച്ചും മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ പ്രശംസിച്ചും മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി.

കുണ്ടൂർ അത്താണിയിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് കെ.എം. ഷാജിയുടെ വിവാദ പ്രസംഗം.

മുഖ്യമന്തിയെ പുകഴ്ത്തുന്നതാണ് ആരോഗ്യ മന്ത്രിയാകാനുള്ള യോഗ്യതയെന്നും അന്തവും കുന്തവും വിവരവുമില്ലാത്ത വ്യക്തിയാണ് മന്ത്രി വീണയെന്നുമായിരുന്നു ഷാജിയുടെ പരാമർശം.

പ്രഗത്ഭയൊന്നുമല്ലെങ്കിലും കെ.കെ. ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു.

എന്ത് മാറ്റമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിൽ ഉണ്ടായിട്ടുള്ളതെന്നും ഷാജി ചോദിച്ചു.

പ്രസംഗം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, വിവാദ പ്രസ്താവനയിൽ ലീഗിന്റെ ഉന്നത നേതാക്കൾ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ പ്രസംഗമായി മാത്രം കണ്ടാൽ മതിയെന്നാണ് ലീഗിന്റെ നിലപാട്.