ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ വീണ്ടും ഭാഗ്യം തേടിയെത്തി,​ നേടിയത് 22 ലക്ഷത്തിലേറെ രൂപയുടെ സമ്മാനം

Friday 22 September 2023 11:41 PM IST

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് രണ്ടാംതവണയും ഭാഗ്യസമ്മാനം. 22 ലക്ഷത്തിലേറെ രൂപ (ഒരു ലക്ഷം ദിർഹം)​ ആണ് റിയാസ് പറമ്പത്ത് കണ്ടിയും (45)​ 15 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്.

അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറാണ് റിയാസ്. 2008 മുതൽ 15 സുഹൃത്തുക്കളുമായി ചേർന്ന് റിയാസ് ഭാഗ്യപരീക്ഷണം നടത്തിവരുന്നു. ഈ വർഷം നടന്ന നറുക്കെടുപ്പിൽ 22 ലക്ഷം രൂപ നേടിയിരുന്നു. കൂടാതെ 2012ൽ 40000 ദിർഹവും സമ്മാനം ലഭിച്ചു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. മറ്റ് ആഴ്ചകളിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരനായ ബിമലേഷ് യാദവ് (48)​,​ ഷിഹ മിഥില ,​ ബബിൻ ഉറത്ത് എന്നിവരും ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടി.