തൃശൂരിൽ സുരേഷ്‌ ഗോപി തന്നെ: കെ.സുരേന്ദ്രൻ

Saturday 23 September 2023 12:40 AM IST

കോഴിക്കോട്: തൃശൂരിൽ സുരേഷ്‌ ഗോപിതന്നെയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു. ആര് വിവിചാരിച്ചാലും തടയാനാവില്ല. സുരേഷ് ഗോപിയുടെ പേരിൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു വാർത്ത കൊടുക്കുന്നതിനുമുമ്പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാദ്ധ്യതയില്ലേ ഇത്തരക്കാർക്ക്. ഇത് കോൺഗ്രസ് അജണ്ടയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.