വിവരമറിഞ്ഞതോടെ 'അതിഥിയെ' കാണാൻ നാട്ടുകാർ തടിച്ചുകൂടി, സിമന്റ് കട്ടയ്ക്ക് ഉള്ളിലുള്ളത് രാജവെമ്പാലയോ? ചീറ്റിക്കൊണ്ട് പാമ്പ് വാവയ്ക്ക് നേരെ
Saturday 23 September 2023 9:47 AM IST
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോടിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. വീടിന് മുന്നിൽ നിന്ന് വീട്ടമ്മയ്‌ക്ക് അടുത്തായി ഒരു മൂർഖൻ, പെട്ടെന്ന് പാമ്പ് അടുക്കിവച്ചിരുന്ന സിമന്റ് കട്ടകൾക്ക് ഇടയിലേക്ക് കയറി. സ്ഥലത്ത് എത്തിയ വാവ ഒരു ലോഡ് സിമന്റ് കട്ട ഒറ്റയ്‌ക്ക് മാറ്റി തുടങ്ങി. ഇതിനിടയിൽ മൂർഖൻ ഒരു വശത്ത് തല ഇട്ടതിന് ശേഷം വീണ്ടും അകത്തേക്ക്,അവസാനം വാവ സുരേഷ് ഒരു സിമന്റ് കട്ടക്ക് അകത്ത് ഇരുന്ന മൂർഖൻ പാമ്പിനെ കണ്ടു പിടിച്ചു. പക്ഷേ വീണ്ടും മൂർഖൻ മറ്റൊരു സിമന്റ് കട്ടക്ക് അകത്തേക്ക്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...