എന്നെ നീ
Sunday 24 September 2023 3:07 AM IST
ആരും കേൾക്കാനില്ലാത്തപ്പോൾ ഞാൻ കാണുന്നു രണ്ടു ശംഖുപുഷ്പങ്ങളുടെ കാതോർക്കൽ ഒന്നും പറയപ്പെടാത്തപ്പോൾ ഞാൻ കേൾക്കുന്നു രണ്ടു ചുണ്ടുകളുടെ ശലഭാരവം ആരും മുന്നിലില്ലാത്തപ്പോൾ ഞാൻ അറിയുന്നു ഒരാളുടെ രഹസ്യസാന്നിധ്യം ഏകാകിയാകുമ്പോഴാണ് ഞാൻ ഏകാകിയല്ലാതാകുന്നത് മൗനത്തിലാകുമ്പോഴാണ് ഞാൻ മിണ്ടിത്തുടങ്ങുന്നത്? എന്നെ നീ അനേകാകിയാക്കി നിർമൂകനും