കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയ യുവതി മരിച്ചു, ആത്മഹത്യയെന്ന് നിഗമനം
Saturday 23 September 2023 4:18 PM IST
പത്തനംതിട്ട: വീടിനുളളിലെ മുറിയിൽ അവശനിലയിൽ കണ്ടെത്തിയ ആശുപത്രി ജീവനക്കാരി മരിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായ ജനിമോൾ (43) ആണ് മരിച്ചത്. കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയ ജനിമോളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലും ആദിവാസി യുവതിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങാൻ കിടന്ന പാത്തിപ്പാറ ആദിവാസി കോളനിയിലെ ഷീന (18) ആണ് മരിച്ച നിലയിൽ കണ്ടത്തിയത്. കോളനി നിവാസികൾ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് പൊലീസും ട്രൈബൽ പ്രമോർട്ടറും ചേർന്ന് യുവതിയുടെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് സൂചന.