അ​സ്ത​മ​യ​സൂ​ര്യ​ൻ​ ​മൂ​ന്നാ​മ​ത്തെ​ ​ഗോ​പു​ര​വാ​തി​ലി​ൽ​ ​പ്ര​വേ​ശി​ച്ചപ്പോൾ തെളിഞ്ഞത് അസുലഭ മുഹൂർത്തം,​ ഭക്തർക്ക് ആനന്ദമേകി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും വിഷുവം

Saturday 23 September 2023 11:25 PM IST

പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ഗോ​പു​ര​വാ​തി​ലി​ൽ ​ ​പ്ര​ത്യ​ക്ഷ​പെ​ട്ട​ ​അ​സ്‌​ത​മ​യ​ ​ദൃ​ശ്യം

ഫോ​ട്ടോ​:​അ​ര​വി​ന്ദ് ​ലെ​നിൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സൂ​ര്യ​ഭ​ഗ​വാ​ൻ​ ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ക്ക് ​പാ​ദ​പൂ​ജ​ ​ചെ​യ്യു​ന്ന​ ​വി​ഷു​വം​ ​കാ​ണാ​ൻ​ ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഇ​ന്ന് ​ ​ക​ന​ത്ത​ ​മ​ഴ​ ​അ​വ​ഗ​ണി​ച്ചെ​ത്തി​യ​ത് ​ആ​യി​ര​ങ്ങ​ൾ.​ ​വ​ർ​ഷ​ത്തി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​സം​ഭ​വി​ക്കു​ന്ന​ ​വി​ഷു​വം​ ​ര​ണ്ടാ​മ​ത് ​ദൃ​ശ്യ​മാ​യ​ത് ​ഇ​ന്ന​ലെ​യാ​യി​രു​ന്നു

​ ​മാ​ർ​ച്ച് 21​നാ​ണ് ​ഇ​തി​നു​മു​മ്പ് ​വി​ഷു​വം​ ​ഉ​ണ്ടാ​യ​ത്.​ ​പ​ക​ലും​ ​രാ​ത്രി​യും​ ​തു​ല്യ​മാ​യി​ ​വ​രു​ന്ന​ ​ദി​ന​ങ്ങ​ളാ​ണി​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 6.15​നും​ ​വൈ​കി​ട്ട് 5.30​നും​ ​ക്ഷേ​ത്ര​ ​ഗോ​പു​ര​ത്തി​ന്റെ​ ​വാ​തി​ലു​ക​ളി​ലൂ​ടെ​ ​സൂ​ര്യ​ര​ശ്‌​മി​ക​ൾ​ ​അ​സു​ല​ഭ​ ​കാ​ഴ്ച​യൊ​രു​ക്കി​ ​ക​ട​ന്നു​പോ​യി.​ ​വി​ഷു​വ​ ​ദി​ന​ത്തി​ൽ​ ​അ​സ്ത​മ​യ​സൂ​ര്യ​ൻ​ ​ആ​ദ്യം​ ​ഏ​റ്റ​വും​ ​മു​ക​ളി​ല​ത്തെ​ ​ഗോ​പു​ര​വാ​തി​ലി​ന്റെ​ ​മ​ദ്ധ്യ​ത്തി​ൽ​ ​പ്ര​വേ​ശി​ക്കും.​തു​ട​ർ​ന്ന് ​ര​ണ്ടാ​മ​ത്തെ​യും​ ​മൂ​ന്നാ​മ​ത്തെ​യും​ ​ഗോ​പു​ര​വാ​തി​ലി​ലെ​ത്തും.​ ​അ​സ്ത​മ​യ​സൂ​ര്യ​ൻ​ ​മൂ​ന്നാ​മ​ത്തെ​ ​ഗോ​പു​ര​വാ​തി​ലി​ൽ​ ​പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് ​ന​യ​നാ​ന​ന്ദ​ക​ര​മാ​യ​ ​ദൃ​ശ്യം​ ​കാ​ണാ​നാ​വു​ക.​ ​തു​ട​ർ​ന്ന് ​നാ​ലാ​മ​ത്തെ​യും​ ​അ​ഞ്ചാ​മ​ത്തെ​യും​ ​ഗോ​പു​ര​വാ​തി​ലു​ക​ളി​ൽ​ ​പ്ര​വേ​ശി​ച്ച് ​അ​പ്ര​ത്യ​ക്ഷ​മാ​കും.​ ​

പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ ​ഗോ​പു​ര​വാ​തി​ൽ​ ​കൃ​ത്യ​മാ​യ​ ​കി​ഴ​ക്കും​ ​കൃ​ത്യ​മാ​യ​ ​പ​ടി​ഞ്ഞാ​റു​മാ​യി​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ​അ​ത്യ​പൂ​ർ​വ​ ​ദൃ​ശ്യം​ ​ഇ​വി​ടെ​ മാ​ത്രം​ ​ദൃ​ശ്യ​മാ​കു​ന്ന​ത്.​ ​മ​റ്റ് ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഗോ​പു​ര​വാ​തി​ലി​ൽ​ ​നി​ന്ന് ​മാ​റി​യാ​ണ് ​സൂ​ര്യാ​സ്ത​മ​യം.