കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25ന് തുറക്കും

Sunday 24 September 2023 12:43 AM IST

കോഴിക്കോട്: ജില്ലയിൽ നിപ ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ അല്ലാത്ത മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25ന് തുറക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ പിൻവലിക്കും വരെ ഓൺലൈൻ ക്ലാസുകൾ തുടരും. വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടർ എ.ഗീത ഉത്തരവിൽ വ്യക്തമാക്കി. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ സ്ഥാപിക്കണം. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടത്.