ശബരിമല,മാളികപ്പുറം മേൽശാന്തി സമാജം ഒന്നാം വാർഷികോത്സവം ഇന്ന് കാലടിയിൽ
കാലടി: ശബരിമല- മാളികപ്പുറം മേൽശാന്തിസമാജം ഒന്നാം വാർഷികോത്സവം 'ചിന്മുദ്രം 2023' എന്ന പേരിൽ ഇന്ന് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതലക്കടവ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ഏലൂർ ബിജുവിന്റെ സോപാനസംഗീതത്തോടെ ചടങ്ങുകൾ ആരംഭിക്കും. പത്തിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥിയാകും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് അനുഗ്രഹപ്രഭാഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ മുഖ്യപ്രഭാഷണവും നടത്തും. സമാജം പ്രസിഡന്റ് ഏഴിക്കോട് ശശി നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.
ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, സജീവ്, എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, എം. മനോജ്, ശോഭാ സുരേന്ദ്രൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, നാരായണ വർമ്മ, ജയന്ത് ലാപ്‌സിയ, വീരമണി രാജു, സുബ്രഹ്മണ്യ അയ്യർ, എൻ. വിജയകുമാർ, ഈറോഡ് എൻ.രാജൻ, കെ.അയ്യപ്പദാസ്, യുവരാജ കുപ്പുസ്വാമി, കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, ഗോപാലകൃഷ്ണ പെരിയോൻ, ഇർഷാദ്, ഹരി എൻ. നമ്പൂതിരി, ജി.രാമൻനായർ, ജി. ബൈജു, പി.എൻ. ശ്രീനിവാസൻ നായർ, പി.സി. ജയശങ്കർ ഇന്ദീവരം, കെ.പി. ഭവദാസൻ നമ്പൂതിരി, കെ.റെജികുമാർ, പി.എൻ. നാരായണൻ നമ്പൂതിരി, സിന്ധു നാരായണൻ, സെക്രട്ടറി മൈലക്കോടത്ത് റജികുമാർ നമ്പൂതിരി, ട്രഷറർ എടമന എൻ. ദാമോദരൻ പോറ്റി എന്നിവർ സംസാരിക്കും.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരായിരുന്നവരിൽ ജീവിച്ചിരിക്കുന്ന 66പേരും കുടുംബാംഗങ്ങളും പങ്കെടുക്കും.