'പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലുംമുള്ളും...' പാടി സദസിനെ കൈയിലെടുത്ത് വീരമണി രാജു
Monday 25 September 2023 12:32 AM IST
കാലടി: 'പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലുംമുള്ളും... പാടി സദസിനെ കൈയിലെടുത്ത് ഭക്തിഗാന ഗായകൻ വീരമണി രാജു. ശബരിമല - മാളികപ്പുറം മേൽശാന്തി സമാജത്തിന്റെ ഉദ്ഘാടന വേദിയാണ് വീരമണി രാജുവിന്റെ ഒറ്റപ്പാട്ടിൽ അയ്യപ്പഭക്തിസാന്ദ്രമായത്.
ഉദ്ഘാടകനായ മന്ത്രി കെ. രാധാകൃഷ്ണൾ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ വേദിയിലിരിക്കെയാണ് വീരമണി രാജുവിനെ സംസാരിക്കാനും അയ്യപ്പഭക്തിഗാനം ആലപിക്കുന്നതിനുമായി ക്ഷണിച്ചത്. വീരമണി രാജുവിനൊപ്പം വേദിയിലിരുന്നവരും സദസിലിരുന്നവരുമെല്ലാം ഏറ്റുപാടി. മന്ത്രി കെ. രാധാകൃഷ്ണൻ വീരമണി രാജുവിനെ ഉപഹാരം നൽകി ആദരിച്ചു. വീരമണി രാജുവിനൊപ്പം സെൽഫിയെടുക്കാനും വൻ തിരക്കായിരുന്നു.