'ചിന്മുദ്രം 2023' സ്പെഷ്യൽ പതിപ്പ് പ്രകാശനം
Monday 25 September 2023 12:02 AM IST
കാലടി: ശബരിമല - മാളികപ്പുറം മേൽശാന്തി സമാജം ഒന്നാം വാർഷികോത്സവം 'ചിന്മുദ്രം 2023'ന്റെ ഭാഗമായി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപന് നൽകി പ്രകാശിപ്പിച്ചു.
ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, ശോഭാ സുരേന്ദ്രൻ, ഏഴിക്കോട് ശശി നമ്പൂതിരി, റജികുമാർ നമ്പൂതിരി, എൻ. ദാമോദരൻ പോറ്റി, കെ. അയ്യപ്പദാസ്, ജയന്ത് ലാപ്സിയ, യുവരാജ കുപ്പുസ്വാമി, കേരളകൗമുദി ലേഖകരായ കെ.സി. സ്മിജൻ, വി.കെ. ഷാജി എന്നിവരും പങ്കെടുത്തു.