ഓപ്പറേഷൻ ഡി ഹണ്ട്, 244 പേർ അറസ്റ്രിൽ
Monday 25 September 2023 12:00 PM IST
തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാനത്തുടനീളം കഴിഞ്ഞദിവസം പൊലീസ് നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിൽ 244 പേർ അറസ്റ്റിലായി. 246 കേസുകൾ രജിസ്റ്റർ ചെയ്തതു. വിവിധ ജില്ലകളിലായി 81.46 ഗ്രാം എം.ഡി.എം.എയും 10.352 കിലോ കഞ്ചാവും പിടികൂടി. ലഹരി വില്‌പന സംശയിക്കുന്ന 1373 പേരെയാണ് പരിശോധിച്ചത്.
ഏറ്റവും കൂടുതൽ അറസ്റ്റ് കൊച്ചി സിറ്റിയിലാണ് 61. ആലപ്പുഴയിൽ 45, ഇടുക്കിയിൽ 32. തിരുവനന്തപുരം സിറ്റിയിൽ 21 പേരും റൂറലിൽ എട്ടു പേരും പിടിയിലായി. ഏറ്റവും കൂടുതൽ എം.ഡി.എം.എ പിടിച്ചത് കൊല്ലം സിറ്റിയിൽ - 37.41 ഗ്രാം. തിരുവനന്തപുരം റൂറലിൽ 22.85 ഗ്രാം പിടികൂടി. കൊച്ചി സിറ്റിയിൽ മാത്രം 58 കേസുകൾ. ആലപ്പുഴയിൽ 44, ഇടുക്കിയിൽ 33, തിരുവനന്തപുരം സിറ്റിയിൽ 22, തിരുവനന്തപുരം റൂറലിൽ 6 കേസുകളും രജിസ്റ്റർ ചെയ്തു.