അടൂർ - മണിപ്പാൽ അന്തർസംസ്ഥാന സൂപ്പർ ഡീലക്സ് സർവീസ് പുനരാരംഭിച്ചു

Monday 25 September 2023 2:06 AM IST
അടൂർ - മണിപ്പാൽ അന്തർ സംസ്ഥാന സൂപ്പർ ഡീലക്സ് സർവ്വീസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ളാഗ് ഒാഫ് ചെയ്യുന്നു.

അടൂർ : കൊവിഡ്കാല പ്രതിസന്ധിയെ തുടർന്ന് നിറുത്തിവച്ചിരുന്ന അടൂർ - മണിപ്പാൽ സൂപ്പർ ഡീലക്സ് അന്തർ സംസ്ഥാന സർവീസ് ഇന്നലെ പുനരാരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ളഗ്ഓഫ് ചെയ്തു. അടൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെയും പന്തളം ഓപ്പറേറ്റിംഗ് സെന്ററിന്റെയും വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഗതാഗത മന്ത്രി കഴിഞ്ഞ മാസം വിളിച്ചുചേർത്ത യോഗത്തിലാണ് ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശപ്രകാരം ഈ സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. പ്രാഥമികമായി വാരാന്ത്യ സർവീസ് സർവീസ് എന്ന നിലയിൽ ഓപ്പറേഷൻ പുനരാരംഭിച്ച് സർവീസ് സ്റ്റാറ്റസ് ബോദ്ധ്യപ്പെട്ട ശേഷം പ്രതിദിന സർവീസായി പരിഗണിക്കുമെന്നും അന്ന് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫീസർ എം.സാമുവൽ, കൺട്രോളിംഗ് ഇൻസ്പെക്ടർ രാജേഷ് തോമസ് വിവിധസംഘടന നേതാക്കളായ ബി.രാജീവ്, സി.സുരേഷ് ബാബു, മോഹൻകുമാർ, രാജൻ അനശ്വര, എന്നിവരെ കൂടാതെ ട്രേഡ് യൂണിയൻ നേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.