കെ.ജി ജോർജിന്റെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു

Monday 25 September 2023 12:11 AM IST

തിരുവനന്തപുരം: സംവിധായകൻ കെ.ജി ജോർജിന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ സംവിധായകനായിരുന്നു അദ്ദേഹം. സംസ്ഥാനദേശീയ പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം മലയാള സിനിമാ മേഖലയിൽ വേറിട്ട പാത തുറന്നു. കെ.ജി ജോർജിന്റെ പഞ്ചവടിപാലം സമകാലീന സാഹചര്യത്തിലും പ്രസക്തമാണ്. സ്വപ്നാടനവും യവനികയും ആദാമിന്റെ വാരിയെല്ലും ഉൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും വ്യത്യസ്തതകൾ നിറഞ്ഞതാണ്. കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണെന്നും അനുശോചന കുറിപ്പിൽ പറയുന്നു.