ഇന്ത്യൻ സ്പെഷ്യൽ കംഗാരു ഫ്രൈ

Monday 25 September 2023 2:00 AM IST

ഇ​ൻ​ഡോ​ർ:ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ​ ​ര​ണ്ടാം​ ​ഏ​ക​ദി​ന​ത്തി​ൽ​ മഴനിയമ പ്രകാരം 99​ ​റ​ൺ​സിന്റെ​ ​​ജ​യം​ ​നേ​ടി​ ​ഇ​ന്ത്യ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​ 2​-0​ത്തി​ന് ​സ്വ​ന്ത​മാ​ക്കി.​ പരമ്പരയിൽ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 50 ഓ​വ​റി​ൽ​ 399​/5​ ​എ​ന്ന​ ​ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​ ​ഏ​ക​ദി​ന​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​സ്കോ​ർ​ ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഓ​സ്ട്രേ​ലി​യ​യു​ടെ​ ​വി​ജ​യ​ ​ല​ക്ഷ്യം​ ​ഇ​ട​യ്ക്ക് ​മ​ഴ​ ​പെ​യ്ത​തി​നാ​ൽ​ 33​ ​ഓ​വ​റി​ൽ​ 317​ആ​യി​ ​പു​ന​ർ​ ​നി​ശ്ച​യി​ച്ചു.​ ​എ​ന്നാ​ൽ​ 28.2​ ​ഓ​വ​റി​​ൽ​ 217​ ​റ​ൺ​സി​ന് ​അ​വ​ർ​ ​ഓ​ൾ​ഔ​ട്ടാ​യി.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​അ​ശ്വി​നും​ ​ജ​ഡേ​ജ​യും​ 3​ ​വി​ക്ക​റ്റ് ​വീ​തം​വീ​ഴ്ത്തി.​ ​വാ​ർ​ണ​ർ​ ​(53​),​ ​അ​ബോ​ട്ട് ​(54​)​ ​എ​ന്നി​വ​ർ​ക്കേ​ ​ഓ​സീ​സ് ​നി​ര​യി​ൽ​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​ന​ട​ത്താ​നാ​യു​ള്ളൂ. സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ശ്രേ​യ​സ് ​അ​യ്യ​രു​ടേ​യും​ ​(105​),​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ല്ലി​ന്റേ​യും​ ​(104​),​​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റി​ംഗ് ​ന​ട​ത്തി​യ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വി​ന്റേ​യും​ ​(37​ ​പ​ന്തി​ൽ​ ​പു​റ​ത്താ​കാ​തെ​ 72​),​ ​ക്യാ​പ്ട​ൻ​ ​കെ.​എ​ൽ​ ​രാ​ഹു​ലി​ന്റേ​യും​ ​(38​ ​പ​ന്തി​ൽ​ 52)മി​ക​വി​ലാ​ണ് ​ഇ​ന്ത്യ​ ​വ​മ്പ​ൻ​സ്കോ​റി​ലെ​ക്കെ​ത്തി​യ​ത്.​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​ഓ​പ്പ​ണ​ർ​ ​റി​തു​രാ​ജ് ​ഗെ​യ്ക്‌​വാ​ദി​ന്റെ​ ​(4​)​ ​വി​ക്ക​റ്റ് ​ടീം​ ​സ്കോ​ർ​ 16​ൽ​ ​എ​ത്തി​യ​പ്പോ​ഴെ​ ​ന​ഷ്ട​മാ​യി.​ ​ഹേ​സ​ൽ​വു​ഡി​നാ​യി​രു​ന്നു​ ​വി​ക്ക​റ്റ്.​ ​എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച ഗി​ല്ലും​ ​ശ്രേ​യ​സും​ ​കം​ഗാ​രു​ക്ക​ളു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ത​ല്ലി​ക്കെ​ടു​ത്തി​ ​മി​ക​ച്ച​ ​സ്കോ​റി​ലേ​ക്കു​ള്ള​ ​ഇ​ന്ത്യ​ൻ​ ​യാ​ത്ര​യ്ക്ക് ​അ​ടി​ത്ത​റ​യി​ടു​ക​യാ​യി​രു​ന്നു. 164​ ​പ​ന്തി​ൽ​ ​​ ​ഇ​രു​വ​രും​ 200​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ഇ​തി​നി​ടെ​ ​ശ്രേ​യ​സ് ​ഏ​ക​ദി​ന​ത്തി​ലെ​ ​ത​ന്റെ​ ​മൂ​ന്നാം​ ​സെ​ഞ്ച്വ​റി​യും​ ​പൂ​ർ​ത്തി​യാ​ക്കി.​ 86​ ​പ​ന്തു​ക​ളി​ലാ​ണ് ​ശ്രേ​യ​സ് ​സെ​ഞ്ച്വ​റി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ടീം​ ​സ്കോ​ർ​ 216​ൽ​ ​വ​ച്ച് ​ശ്രേ​യ​സി​നെ ഷോ​ട്ടി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​അ​ബോ​ട്ടാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ 90​ ​പ​ന്തി​ൽ​ 11​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു​ ​ശ്രേ​യ​സി​ന്റെ​ ​തി​രി​ച്ചു​വ​ര​‌​വെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​ഇ​ന്നിം​ഗ്സ്. ശ്രേ​യ​സ് ​പു​റ​ത്താ​യി​ ​അ​ധി​കം​ ​വൈ​കാ​തെ​ ​സെ​ഞ്ച്വ​റി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഗി​ല്ലും​ ​മ​ട​ങ്ങി.​ ​ഗ്രീ​നി​ന്റെ​ ​പ​ന്തി​ൽ​ ​കീ​പ്പ​ർ​ ​കാ​രെ​ ​ക്യാ​ച്ചെ​ടു​ത്തു.​ 97​ ​പ​ന്തി​ൽ​ 6​ ​ഫോ​റും​ 4​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​ഗി​ല്ലി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ ​തു​ട​ർ​ന്ന് ​രാ​ഹു​ൽ​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​(38​),​ ​സൂ​ര്യ​യ്ക്കും​ ​ഒ​പ്പം​ ​അ​‌​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​കൂ​ട്ടു​കെ​ട്ടു​ക​ളു​ണ്ടാ​ക്കി.​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​സ്കൈ​ ​ആ​ഞ്ഞ​ടി​ച്ചു.​ 44​-ാം​ ​ഓ​വ​റി​ൽ​ ​ഗ്രീ​നി​നെ​തി​രെ​ ​ആ​ദ്യ​ ​നാ​ല് ​പ​ന്തു​ക​ളി​ലും​ ​സി​ക്സ​ടി​ച്ചു.​ 24​ ​പ​ന്തി​ൽ​ ​സൂ​ര്യ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യ​ടി​ച്ചു.​ ​ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വേ​ഗ​മേ​റി​യ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യാ​ണി​ത്.