കാസർകോട്ട് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം, മരിച്ചവരിൽ മൂന്നുപേർ സഹോദരിമാർ
Monday 25 September 2023 6:58 PM IST
കാസർകോട് : കാസർകോട് ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഓട്ടോറിക്ഷാ യാത്രക്കാരാണ് മരിച്ച അഞ്ചുപേരും. ഇവരിൽ മൂന്നുപേർ സഹോദരിമാരാണ്. ബദിയടുക്ക പള്ളത്തടുക്കയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ഓട്ടോയിൽ സഞ്ചരിച്ച മൊഗ്രാൽ സ്വദേശികളാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ജുൾ റൗഫ് , ബീഫാത്തിമ, നബീസ, ബീഫാത്തിമ മോഗർ, ഉമ്മു ഹമീല എന്നിവരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തും വച്ചും ഒരാൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
സ്കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിവന്ന ഓട്ടോ സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു ബസിൽ കുട്ടികളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. .