വെള്ളത്തിൽ നിന്ന് പൊങ്ങിവന്ന് ഗണപതി വിഗ്രഹം,​ മൂന്നടിയിലേറെ പൊക്കവും ഭാരവുമുള്ള വിഗ്രഹം ജലാശയത്തിൽ എങ്ങനെയെത്തി എന്നറിയാൻ അന്വേഷണം

Monday 25 September 2023 7:37 PM IST

ഇ​രി​ട്ടി​:​ ​ത​ന്തോ​ട് ​ചോം​കു​ന്ന് ​ശി​വ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​ബ​ലി​ത​ർ​പ്പ​ണം​ ​ന​ട​ക്കു​ന്ന​ ​പ​ഴ​ശ്ശി​ ​ജ​ലാ​ശ​യ​ത്തി​ൽ​ ​ഗ​ണേ​ശ​ ​വി​ഗ്ര​ഹം​ ​ക​ണ്ടെ​ത്തി.​ ​ലോ​ഹ​ ​നി​ർ​മ്മി​ത​മാ​യ​ ​വി​ഗ്ര​ഹം​ ​മൂ​ന്ന​ടി​യി​ലേ​റെ​ ​പൊ​ക്ക​മു​ണ്ട്.​ ​ഇ​രി​ട്ടി​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​സ്.​ഐ​ ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ത്തി​യ​ ​പൊ​ലീ​സ് ​വി​ഗ്ര​ഹം​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​മാ​റ്റി.

ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​ത്തി​യ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​ണ് ​വെ​ള്ള​ത്തി​ൽ​ ​വി​ഗ്ര​ഹം​ ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​മു​ക്കാ​ൽ​ ​ഭാ​ഗ​ത്തോ​ളം​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​ക്കി​ട​ന്ന​ ​വി​ഗ്ര​ഹ​ത്തി​ന്റെ​ ​ക​ഴു​ത്തി​നു​ ​മു​ക​ളി​ലു​ള്ള​ ​ഭാ​ഗ​വും​ ​പ്ര​ഭാ​വ​ല​യ​വും​ ​മാ​ത്ര​മാ​ണ് ​പു​റ​ത്തു​ ​കാ​ണാ​നാ​യ​ത്.​ ​സം​ശ​യം​ ​തോ​ന്നി​ ​ചി​ല​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ​ ​അ​ടു​ത്തു​ ​ചെ​ന്ന് ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​ലോ​ഹ​ ​നി​ർ​മ്മി​ത​മാ​ണ് ​വി​ഗ്ര​ഹം​ ​എ​ന്ന് ​മ​ന​സ്സി​ലാ​കു​ന്ന​ത്.

തു​ട​ർ​ന്ന് ​പൊ​ലീ​സി​നെ​ ​വി​വ​ര​മ​റി​യി​ക്കു​ക​യും​ ​പൊ​ലീ​സ് ​വി​ഗ്ര​ഹം​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​മാ​റ്റു​ക​യു​മാ​യി​രു​ന്നു.​ ​ഏ​റെ​ ​ഭാ​ര​മു​ള്ള​ ​വി​ഗ്ര​ഹം​ ​അ​ഞ്ചോ​ളം​ ​പേ​ർ​ ​ചേ​ർ​ന്നാ​ണ് ​വെ​ള്ള​ത്തി​ൽ​ ​നി​ന്നും​ ​ക​ര​യി​ലെ​ത്തി​ച്ച​ത്.​ ​പ​ഞ്ച​ലോ​ഹ​ ​നി​ർ​മ്മി​ത​മാ​ണോ​ ​അ​ല്ലെ​ങ്കി​ൽ​ ​മ​റ്റു​വ​ല്ല​ ​ലോ​ഹ​വു​മാ​ണോ​ ​എ​ന്ന് ​തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.​ ​ഇ​ത് ​എ​വി​ടെ​നി​ന്ന് ​എ​ങ്ങി​നെ​ ​ഇ​വി​ടെ​ ​എ​ത്തി​ ​എ​ന്ന​ ​അ​ന്വേ​ഷ​ണ​വും​ ​ന​ട​ന്നു​ ​വ​രി​ക​യാ​ണ്.