നബിദിന റാലിയ്ക്ക് ഇളവ് നൽകണം

Tuesday 26 September 2023 12:02 AM IST
mus

ഫറാക്ക്: നിപ ആശങ്ക നീങ്ങി സ്കൂളുകൾ തുറന്ന ശേഷവും തുടരുന്ന നിയന്ത്രണങ്ങളിൽ നബിദിനം ഉൾപ്പെടെയുള്ള മതചടങ്ങുകൾക്ക് ഇളവ് നൽകണമെന്ന് മുസ്ലിം ലീഗ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ചയിലേറെയായി നിപ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം വ്യാപിച്ചതായി സൂചനകളുമില്ല. എന്നാൽ, വ്യാപാരികളെയും തൊഴിലാളികളെയും ആശങ്കയിലാക്കുകയും പൊതുപരിപാടികൾക്കുള്ള നിരോധനം തുടരുകയും ചെയ്യുന്നു. നബിദിന പരിപാടികൾ സംഘടിപ്പിക്കുന്നതിലും അനിശ്ചിതത്വമുണ്ട്. ഇത്തരം അനാവശ്യ നടപടികൾ പിൻവലിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാൻ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും തയാറാവണമെന്നും മണ്ഡലം പ്രസിഡന്റ് കെ.കെ ആലിക്കുട്ടിയും മണ്ഡലം ജനറൽ സെക്രട്ടറി എ .അഹമ്മദ് കോയയും ആവശ്യപ്പെട്ടു.