ഐ ആഡ്സ് ഗ്ലോബൽ എന്റർപ്രൈസസ് വെബ്‌സൈറ്റ് ലോഞ്ചിംഗ്

Tuesday 26 September 2023 2:22 AM IST
ഐ ആഡ്സ് ഗ്ലോബൽ എന്റർപ്രൈസസിന്റെ വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് ഷാർജയിലെ യു.എ.ഇ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിം നിർവഹിക്കുന്നു

ഷാർജ: ദൃശ്യമാദ്ധ്യമ രംഗത്ത് പരസ്യത്തിന്റെ പുത്തൻ ചുവടുവയ്പ് നടത്തുന്ന ഐ ആഡ്സ് ഗ്ലോബൽ എന്റർപ്രൈസസിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ലോഞ്ചിംഗ് യു.എ.ഇ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം നിർവഹിച്ചു. ഐ ആഡ്സ് ഗ്ലോബൽ എന്റർപ്രൈസസും ചൂസ്‌മീയും ചേർന്ന് ഷാർജയിലെ യു.എ.ഇ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ലോഞ്ചിംഗ്.

അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് ടി. വർഗീസ്, ജോയിന്റ് ട്രഷറർ ബാബു വർഗീസ്, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജനറൽ സെക്രട്ടറി ടി.വി. നസീർ , ട്രഷറർ ടി.കെ. ശ്രീനാഥൻ, മാനേജിംഗ് കമ്മിറ്റി അംഗം റോയ് മാത്യു, ഐ ആഡ്സ് ഗ്ലോബൽ എന്റർപ്രൈസസിന്റെയും ചൂസ്‌മീയുടെയും ചെയർമാനായ രതീഷ് കൃഷ്ണ, ഡയറക്ടർമാരായ ശംഭുദാസ്, രാജേഷ് ആർ. നായർ എന്നിവർ പങ്കെടുത്തു.