എൻജി. വിദ്യാർത്ഥികളുടെ പരാതി പരിഹാരത്തിന് എല്ലാ മാസവും അദാലത്ത്

Tuesday 26 September 2023 12:27 AM IST

ഡോ. ധർമ്മരാജ് അടാട്ട് സാങ്കേതിക വാഴ്സിറ്റി ഓംബുഡ്സ്മാൻ

തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ

സാങ്കേതിക സർവകലാശാല എല്ലാ മാസവും അദാലത്ത് നടത്തും. ആദ്യ വ്യാഴാഴ്ച

ഉച്ചയ്ക്ക് ശേഷമായിരിക്കും അദാലത്ത്.

സർവകലാശാലാ ഓംബുഡ്‌സ്മാനായി സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ടിനെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ച.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാല യു.ജി.സി നിർദ്ദേശപ്രകാരം ഓംബുഡ്സ്മാനെ നിയമിക്കുന്നത്.

കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കും. സർവകലാശാലാ പ്രതിനിധികളും അക്കാ‌ഡമിക്- വ്യവസായ പ്രതിനിധികളും കമ്പനി ഡയറക്ടർ ബോർഡിൽ അംഗങ്ങളാകും. ഗവേഷണ ഫലങ്ങൾ ഉല്പന്നങ്ങളാക്കി സർവകലാശാലയ്ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്ക്കരിക്കും. സർവകലാശാലയുടെ ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററുമായി സഹകരിച്ച് ഗവേഷണ പദ്ധതികൾ ആരംഭിക്കാനും തീരുമാനമായി.

മികച്ച നിലവാരമുള്ള പത്ത് എൻജിനിയറിംഗ് കോളേജുകളെ അന്തർദ്ദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനുള്ള മെന്ററിംഗ് പദ്ധതി നടപ്പാക്കും. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കും.

വിദ്യാർതഥികളെ തോൽപ്പിച്ച 2

അദ്ധ്യാപകർക്ക് പിഴ

മന:പൂർവം മാർക്ക് കുറച്ച് തോല്പിച്ചെന്ന വിദ്യാർത്ഥികളുടെ പരാതി ശരിയാണെന്ന്

അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ പ്രൊഡക്ഷൻ വിഭാഗത്തിലെ രണ്ട് അദ്ധ്യാപകർക്ക് പിഴ ചുമത്താനും കൂടുതൽ നടപടിയെടുക്കാൻ സർക്കാരിന് കത്ത് നൽകാനും സർവകലാശാല തീരുമാനിച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പ് ഒക്ടോബർ 18 ന് നടത്തും. എട്ട് ഗവേഷകർക്ക് കൂടി പിഎച്ച്ഡി നൽകാനും തീരുമാനിച്ചു.