അംഗത്വ വിതരണം

Tuesday 26 September 2023 12:58 AM IST

പരപ്പനങ്ങാടി : പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ജില്ലാതല അംഗത്വ വിതരണോദ്ഘാടനം പരപ്പനങ്ങാടി നെടുവയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ലക്ഷ്മണൻ നിർവ്വഹിച്ചു. എഴുത്തുകാരിയും നോവലിസ്റ്റുമായ പ്രഭാ ഭരതൻ അംഗത്വം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എൻ. അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സുബ്രഹ്മണ്യൻ, ജില്ലാ ജോ: സെക്രട്ടറി അഡ്വ. പി. പ്രദീപ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പാലക്കണ്ടി വേലായുധൻ, വി.വിബീഷ്, കെ.സി. ചിന്നൻ, കെ.സി.ഉണ്ണികൃഷ്ണൻ, കെ.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.