പോഷകാഹാര മേള
Tuesday 26 September 2023 1:09 AM IST
മലപ്പുറം: നഗരസഭയുടെയും വനിതാ വികസന വകുപ്പ് , ഐ.സി.ഡി.എസ് മലപ്പുറം അർബൻ എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അമൃതം പൂരകപ്പൊടിയും മറ്റു പ്രാദേശിക ഉത്പന്നങ്ങളും ഉപയോഗിച്ചു നിർമ്മിക്കുന്ന വിവിധ പോഷകാഹാരങ്ങളുടെ മേളയായ പോഷൻ മാഹ് എക്സിബിഷൻ സംഘടിപ്പിച്ചു.40 വാർഡുകളിൽ നിന്നും വിജയിച്ച ആളുകളുടെ മികവുറ്റ ഉത്പന്നങ്ങളായിരുന്നു മത്സരത്തിൽ എത്തിയത്. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ഷെരീഫ് കോണോത്തൊടി അദ്ധ്യക്ഷത വഹിച്ചു.