ഐ.എസ്.എല്ലിൽ സമനില
Tuesday 26 September 2023 1:36 AM IST
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളും ജംഷഡ്പൂരും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇരുടീമും നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും മുതലാക്കാനായില്ല. അവസാന നിമിഷങ്ങളിൽ ഈസ്റ്റ് ബംഗാൾ സ്കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും ക്രോസ് ബാറിന് കീഴിൽ മലയാളി ഗോൾ കീപ്പർ ടി.പി രഹനേഷിന്റെ പ്രകടനം ജംഷഡ്പൂരിനെ രക്ഷിച്ചു.