ആ ഭയം ഇപ്പോഴും അവ‌ർക്കുണ്ട്, ചൈനക്കാർ ക്രിക്കറ്റ് കളിക്കാത്തതിന് പിന്നിലെ കാരണം ഇതായിരുന്നോ !

Tuesday 26 September 2023 10:39 AM IST

ഹ്വാം​ഗ്ചോ​യി​ൽ​ ​നി​ന്ന് ​ഒ​രു​മ​ണി​ക്കൂ​റോ​ളം​ ​സ​ഞ്ച​രി​ച്ച് ​ഷെ​ജി​യാം​ഗ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​ക്യാ​മ്പ​സി​ലെ​ ​ക്രി​ക്ക​റ്റ് ​സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ​പോ​കു​മ്പോ​ൾ​ ​ബ​സി​ൽ​ ​വ​ച്ച് ​പ​രി​ച​യ​പ്പെ​ട്ട​താ​ണ് ​ചൈ​നീ​സ് ​പ​ത്ര​മാ​യ​ ​'​വ​ർ​ക്കേ​ഴ്സ് ​ഡെ​യ്‌​ലി​"​യു​ടെ​ ​റി​പ്പോ​ർ​ട്ട​ർ​ ​ഫെം​ഗ് ​ഷി​യാ​നെ.​ ​ചൈ​ന​യി​ലെ​ ​എ​ല്ലാ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളും​ ​ചേ​ർ​ന്ന് ​ന​ട​ത്തു​ന്ന​ ​പ​ത്ര​മാ​ണ് ​വ​ർ​ക്കേ​ഴ്സ് ​ഡെ​യ്‌​ലി.


പു​ള്ളി​ ​ക്രി​ക്ക​റ്റ് ​കാ​ണാ​നാ​യി​ ​വ​രി​ക​യാ​ണ​ത്രേ.​ ​ഫെം​ഗ് ​ഇ​തേ​വ​രെ​ ​ക്രി​ക്ക​റ്റ് ​നേ​രി​ട്ട് ​ക​ണ്ടി​ട്ടി​ല്ല.​ ​ഞാ​ൻ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നാ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​പി​ന്നെ​ ​സം​സാ​രം​ ​ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ചാ​യി.​ഇ​ന്ത്യ​യി​ൽ​ ​ഈ​ ​ക​ളി​ ​എ​ങ്ങ​നെ​ ​ഇ​ത്ര​യും​ ​ഫേ​മ​സാ​യി​ ​എ​ന്ന് ​അ​റി​യാ​നാ​ണ​ത്രേ​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​ര​വ്.​ ​ഫെം​ഗി​ന്റെ​ ​ഒ​രു​ ​ചോ​ദ്യം​ ​എ​നി​ക്ക് ​ഇ​ഷ്ട​പ്പെ​ട്ടു,​ ​ക്രി​ക്ക​റ്റ് ​പ​ന്തു​കൊ​ണ്ടാ​ൽ​ ​പ​രി​ക്കേ​ൽ​ക്കി​ല്ലേ​യെ​ന്ന്.​ ​ആ​ ​പേ​ടി​കൊ​ണ്ടാ​ണ​ത്രേ​ ​ചൈ​ന​ക്കാ​ർ​ ​അ​ധി​കം​ ​ക്രി​ക്ക​റ്റ് ​ക​ളി​ക്കാ​ൻ​ ​താ​ത്പ​ര്യ​പ്പെ​‌​ടാ​ത്ത​ത്.


സ്റ്റേ​ഡി​യ​ത്തി​ൽ​ ​ചെ​ന്ന​പ്പോ​ൾ​ ​കു​റ​ച്ചു​ചൈ​ന​ക്കാ​ർ​ ​ക​ളി​കാ​ണാ​നു​ണ്ട്.​ ​പ​ത്തോ​ളം​ ​വ​രു​ന്ന​ ​ഇ​ന്ത്യ​ക്കാ​രും​ ​അ​ത്ര​ത​ന്നെ​ ​ശ്രീ​ല​ങ്ക​ക്കാ​രും.​ ​പ​കു​തി​യോ​ളം​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.​ ​രാ​വി​ലെ​ ​ഇ​ന്ത്യ​ക്കാ​രാ​യ​ ​ചി​ല​ർ​ ​വി​ളി​ച്ച് ​ക​ളി​ക്ക് ​ടി​ക്ക​റ്റ് ​കി​ട്ടു​മോ​ ​എ​ന്ന് ​ചോ​ദി​ച്ചി​രു​ന്നു.​ ​ഓ​ൺ​ലൈ​നാ​യി​ ​ടി​ക്ക​റ്റെ​ല്ലാം​ ​വി​റ്റു​ക​ഴി​ഞ്ഞ​ത്രേ.​ ​സീ​റ്റ് ​ഉ​ണ്ടാ​യി​രു​ന്നി​ട്ടാ​ണോ​ ​ഓ​ൺ​ലൈ​നി​ൽ​ ​ന​ൽ​കാ​ത്ത​തെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ചൈ​ന​ക്കാ​ർ​ ​ടി​ക്ക​റ്റ് ​വാ​ങ്ങി​യി​ട്ട് ​വ​രാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് ​സീ​റ്റ് ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തെ​ന്ന് ​വോ​ള​ണ്ടി​യ​ർ​മാ​ർ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​ ​വ​ന്ന​ ​ചൈ​ന​ക്കാ​രാ​ക​ട്ടെ​ ​ഗാ​ല​റി​യി​ലൂ​ടെ​ ​വെ​റു​തെ​ ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും​ ​ന​ട​ക്കു​ന്നു.​ ​ട്വ​ന്റി​-20​ ​പോ​ലും​ ​അ​വ​രെ​ ​ബോ​റ​ടി​പ്പി​ക്കു​ന്നു.​ ​ന​ല്ല​ ​വെ​യി​ലാ​യി​രു​ന്ന​താ​ൽ​ ​കാ​ണി​ക​ൾ​ ​പ​ല​രും​ ​കു​ട​ത്ത​ണ​ ലി​ലാ​യി​രു​ന്നു.


അ​തി​നി​ട​യി​ൽ​ ​അ​താ​ ​പ്ള​ക്കാ​ർ​ഡു​മാ​യി​ ​ഒ​രു​ ​ചൈ​നീ​സ് ​പ​യ്യ​ൻ.​ ​സ്മൃ​തി​ ​മ​ന്ഥ​ന,​ ​ദേ​വ​ത​ ​എ​ന്നാ​ണ് ​ആ​ ​കാ​ർ​ഡി​ൽ​ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​ഉ​പ​നാ​യി​ക​ ​സ്മൃ​തി​യു​ടെ​ ​ആ​രാ​ധ​ക​നാ​ണ​ത്രേ​ ​പ​യ്യ​ൻ​സ്.​ ​ബെ​യ്ജിം​ഗി​ൽ​ ​നി​ന്ന് ​ഒ​രു​ ​രാ​ത്രി​ ​യാ​ത്ര​ചെ​യ്താ​ണ് ​യു​ ​ജു​ൻ​ ​എ​ന്ന​ ​ഈ​ ​പ​യ്യ​ൻ​ ​സ്മൃ​തി​യു​ടെ​ ​ക​ളി​കാ​ണാ​നെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​സ്മൃ​തി​യു​ടെ​ ​ഫോ​ട്ടോ​സും​ ​വീ​ഡി​യോ​സും​ ​ക​ണ്ടാ​ണ് ​ഇ​ഷ്ടം​ ​തോ​ന്നി​യ​ത​ത്രേ.


മ​റ്റ് ​സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഈ​ ​വേ​ദി​യെ​ ​വ്യ​ത്യ​സ്ത​മാ​ക്കി​യ​ത് ​ഇ​വി​ടു​ത്തെ​ ​ഇം​ഗ്ളീ​ഷ് ​അ​റി​യാ​വു​ന്ന​ ​വോ​ള​ണ്ടി​യേ​ഴ്സാ​ണ്.​ ​ഇ​വി​ടെ​ ​ഇം​ഗ്ളീ​ഷ് ​ബി​രു​ദ​ത്തി​ന് ​പ​ഠി​ക്കു​ന്ന​വ​രെ​യാ​ണ് ​വോ​ള​ണ്ടി​യേ​ഴ്സ് ​ആ​ക്കി​യ​ത് ​എ​ന്ന​താ​ണ് ​അ​തി​ന് ​കാ​ര​ണം.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ഉ​ൾ​പ്പ​ടെ​ ​ഇ​വി​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ണ്ട്.​ ​ക​ണ്ണൂ​രു​കാ​ര​നാ​യ​ ​അ​ല​ൻ​ ​മാ​ത്യു​ ​ഇ​വി​ടെ​ ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.