പി.എസ്.സി പരീക്ഷാ തീയതികൾ പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സെപ്തംബർ 18, 19, 20, 21, 25 തീയതികളിലെ മാറ്റിവച്ച പരീക്ഷകൾ ഡിസംബർ 1, 2, 4, 5, 6 തീയതികളിൽ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.
സെപ്തംബർ 23ന് കോഴിക്കോട് ജില്ലയിൽ മാറ്റിവച്ച ഒ.എം.ആർ പരീക്ഷ ഒക്‌ടോബർ 29ന് നടത്തും. സെപ്തംബർ 28ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ അന്ന് നടത്താനുള്ള പരീക്ഷകൾ ഡിസംബർ 7ന് നടത്തും.
കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു
ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ സെപ്തംബർ 28ന് നടത്താനിരുന്ന കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു.
സൈക്ലിംഗ് ടെസ്റ്റ്
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിലെ സെക്യൂരിറ്റി ഗാർഡ്/വാച്ചർ തസ്തികയിലേക്ക് സെപ്തംബർ 29, 30 ഒക്‌ടോബർ 3, 4, 5 തീയതികളിൽ രാവിലെ 7ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സൈക്ലിംഗ് ടെസ്റ്റ് നടത്തും. ടെസ്റ്റിനുള്ള സൈക്കിൾ ഉദ്യോഗാർത്ഥികൾ കൊണ്ടുവരണം.
വിവരണാത്മക പരീക്ഷ
കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ അസസ്സ്‌മെന്റ് ആൻഡ് ഇവാല്യൂവേഷൻ തസ്തികയിലേക്ക് സെപ്തംബർ 29ന് രാവിലെ 9.30ന് വിവരണാത്മക പരീക്ഷ നടത്തും.