ഒക്ടോ. 1 മുതൽ നടപ്പിലാക്കുന്ന സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ

Wednesday 27 September 2023 2:20 AM IST

കൊച്ചി: ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങളാണ് വരാൻ പോകുന്നത്. 2000 രൂപ മാറിവാങ്ങൽ,​ ജനന,​ മരണ രജിസ്ട്രേഷൻ ഭേദഗതി,​ മ്യൂച്ചൽ ഫണ്ട് ​നോമിനി ചേർക്കൽ,​ വിദേശ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ടി.സി.എസ്. തുടങ്ങിയ മാറ്റങ്ങൾ പേഴ്സണൽ ഫിനാൻസ് രംഗത്ത് സെപ്തംബർ 30ന് ശേഷം നടപ്പിലാകും.

2000 രൂപ നോട്ട്

2000 രൂപ നോട്ടുകൾ ബാങ്കുകളിൽ പോയി മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്തംബർ 30ന് അവസാനിക്കും. അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കാൻ സെപ്തംബ‌ർ 30ന് മുമ്പായി മാറ്രിയെടുക്കാൻ ആർ.ബിഐ മുന്നറിയിപ്പ് നല്കുന്നു. സെപ്തംബർ 30ന് ശേഷം ‌എന്തു നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തിലും റിസർവ് ബാങ്ക് വ്യക്തത നൽകിയിട്ടില്ല. കഴിഞ്ഞ ​മേയിലാണ് 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിച്ചത്.

ജനന സർട്ടിഫിക്കറ്റ്

ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസം,​സർക്കാർ ജോലി, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, ആധാർ, വോട്ടേഴ്സ് ലിസ്റ്റ് എന്നിവയ്ക്ക് ജനന സർട്ടിഫിക്കറ്റ് നി‌ർബന്ധമാകും. ജനന,മരണ രജിസ്‌ട്രേഷൻ ഭേദഗതി നിയമം ഒക്ടോബർ ഒന്നിന് നിലവിൽ വരും. കുട്ടി ജനിച്ച് 18 വയസ്സാകുമ്പോൾ തനിയെ വോട്ടർ പട്ടികയുടെ ഭാഗമാകും. മരണപ്പെടുന്നവർ വോട്ടപ്പട്ടികയിൽ നിന്ന് ഒഴിവാകുകയും തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെടുകയും ചെയ്യും. ജനന–മരണ റജിസ്ട്രേഷൻ വിവരങ്ങൾ ഒക്ടോബർ ഒന്നിനു ശേഷം രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റ ബേസിലേക്ക് മാറും.

ക്രെഡിറ്റ് കാർഡ് ഉപയോഗം

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏഴുലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാൽ ഒക്ടോബർ ഒന്നുമുതൽ 20 ശതമാനം ടി.സി.എസ് ( ടാക്‌സ് കലക്ടഷൻ അറ്റ് സോഴ്‌സ്) ചുമത്തും. എന്നാൽ മെഡിക്കൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ടി.സി.എസിൽ ഇളവുണ്ട്. അഞ്ചുശതമാനം മാത്രമാണ് ചുമത്തുക. വിദേശ പഠനത്തിനായി ഏഴുലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ എടുക്കുന്നവർക്ക് 0.5 ശതമാനമാണ് ടി.സി.എസ്.

നിക്ഷേപ പദ്ധതികൾക്ക് ആധാർ

പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ എന്നിവയിൽ പണം നിക്ഷേപിച്ചിട്ടുള്ളവർ സെപ്തംബർ 30നകം ആധാർ വിവരങ്ങൾ നൽകണം. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ എത്തി വിവരങ്ങൾ കൈമാറിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

മ്യൂ​ച്വ​ൽ​ ​ഫ​ണ്ട് ​​​ നി​ല​വി​ലു​ള്ള​ ​മ്യൂ​ച്വൽ​ ​ഫ​ണ്ട് ​​​ഫോ​ളി​യോ​ക​ൾ​ക്ക് ​നോ​മി​നി​ ​യെ ചേ​ർ​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്തം​ബ​ർ​ 30​ ​ആ​ണ്.​ ​ര​ണ്ടു​പേ​ർ​ ​ഒ​രു​മി​ച്ചു​ള്ള​ ​ഫ​ണ്ടു​ക​ൾ​ക്കും​ ​നോ​മി​നി​ ​ചേ​ർ​ക്ക​ണം.​ ​സെപ്തംബർ 30ന് ശേഷവും നോമിനി ചേർത്തില്ലെങ്കിൽ ഫണ്ടുകൾ മരവിപ്പിക്കും.

നി​ല​വി​ലു​ള്ള​ ​ഡീ​മാ​റ്റ് ​ട്രേ​ഡിം​ഗ് ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​നോ​മി​നി​യു​ടെ​ ​പേ​ര് ​ചേ​ർ​ക്കാ​നു​ള്ള​ ​സ​മ​യ​പ​രി​ധി​ ​സെ​പ്തം​ബ​ർ​ 30​ന് ​ആ​യി​രു​ന്ന​ത് ​സെ​ബി​ ​(​ ​സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​എ​ക്സ്ചേ​ഞ്ച് ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ന്ത്യ​ ​)​ ​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​നീ​ട്ടി​യി​ട്ടു​ണ്ട്.