ഇന്ന് നബിദിനം

Thursday 28 September 2023 4:36 AM IST

തിരുവനന്തപുരം : പ്രവാചകന്റെ ജന്മദിനമായ ഇന്ന് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി ആഘോഷിക്കും. വിവിധ ഇസ്ലാം സംഘടനകളുടെ നേതൃത്വത്തിൽ നബിദിന റാലി നടക്കും.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഇന്ന് അവധിയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ നബിദിന ആശംസകൾ നേർന്നു.