ഓഹരി സൂചികകൾ നേട്ടത്തിൽ

Thursday 28 September 2023 2:05 AM IST

മുംബയ്: രാജ്യത്തെ ഓഹരി സൂചികകൾ ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 173.22 പോയിന്റ് ( 0.26 ശതമാനം) ഉയർന്ന് 66,118.69 ലും നിഫ്റ്റി 51.75 പോയിന്റ് ( 0.26 ശതമാനം) ഉയർന്ന് 19,716.45 ലും ക്ലോസ് ചെയ്തു. വാങ്ങലുകാർ കൂടിയതും ഏഷ്യൻ-യൂറോപ്യൻ വിപണികളിലെ പോസിറ്റീവ് പ്രവണതകളുമാണ് ആഭ്യന്തര വിപണിക്ക് നേട്ടമായത്.

രാവിലെ ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്‌സ് സൂചിക താഴ്ന്ന് 65,549.96 എന്ന താഴ്ന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി ഡേ ട്രേഡിംഗിൽ താഴ്ന്ന 19,554 നും ഉയർന്ന 19,730.70 നും ഇടയിലാണ് വ്യാപാരം നടന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ഐ.ടി.സി, ലാർസൻ ആൻഡ് ടൂബ്രോ, സിപ്ല, ഇൻഫോസിസ്, മാരുതി, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവ നേട്ടത്തിലും ടൈറ്റൻ, ഗ്രാസിം ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ സ്റ്റീൽ, നെസ്ലെ, ബി.പി.സി.എൽ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.