600 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

Thursday 28 September 2023 12:26 AM IST

മ​ല​പ്പു​റം​:​ ​മാ​ലി​ന്യ​മു​ക്ത​ ​ന​വ​കേ​ര​ളം​ ​കാ​മ്പെ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ലെ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 600​ ​കി​ലോ​ഗ്രാം​ ​നി​രോ​ധി​ത​ ​പ്ലാ​സ്റ്റി​ക് ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​പി​ടി​കൂ​ടി.​ ​ജി​ല്ല​യി​ൽ​ 12​ ​ന​ഗ​ര​സ​ഭ​ക​ളി​ൽ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​ഇ​ന്റേ​ണ​ൽ​ ​വി​ജി​ല​ൻ​സ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ഗ​ര​സ​ഭ​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗം​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ജി​ല്ല​യി​ലെ​ 275​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​തി​ൽ​ 14,68,250​ ​രൂ​പ​യാ​ണ് ​പി​ഴ​ ​ചു​മ​ത്തി​യ​ത്. നി​രോ​ധി​ത​ ​പ്ലാ​സ്റ്റി​ക് ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​സൂ​ക്ഷി​ച്ച​തി​ന് ​പു​റ​മെ​ ​ഓ​ട​ക​ളി​ലേ​ക്ക് ​മ​ലി​ന​ജ​ലം​ ​ഒ​ഴു​ക്കി​ ​വി​ടു​ക,​ ​പ്ലാ​സ്റ്റി​ക് ​മാ​ലി​ന്യം​ ​ക​ത്തി​ക്കു​ക,​ ​മ​ലി​ന​ജ​ല​ ​ട്രീ​റ്റ്‌​മെ​ന്റ് ​പ്ലാ​ന്റ് ​സ്ഥാ​പി​ക്കാ​തെ​യും​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ​യും​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ക,​ ​മ​ലി​ന​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഭ​ക്ഷ​ണ​ ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കു​ക,​ ​ഉ​പ​യോ​ഗി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​നി​യ​മ​ ​ലം​ഘ​ന​ങ്ങ​ളാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​