ആധാരങ്ങൾ എല്ലാം പെറുക്കിക്കൊണ്ടുപോയി, അതിന് അവർക്ക് എന്തവകാശം? ഇ ഡിക്കെതിരെ മന്ത്രി വാസവൻ

Thursday 28 September 2023 1:17 PM IST

കോട്ടയം: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ലെന്ന് പറയുന്നത് വിവരക്കേടാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ബാങ്കിലെ ആധാരങ്ങളെല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് പണം നൽകാൻ വൈകുന്നതെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 208 കോടിരൂപയില്‍ 76 കോടിരൂപ നിക്ഷേപകർക്ക് മടക്കിക്കൊടുത്തുവെന്നും 110 കോടിയുടെ നിക്ഷേപങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'ബാങ്കിലെ ആധാരങ്ങൾ പെറുക്കിക്കൊണ്ടുപോയതിനാലാണ് പണം നൽകാൻ കാലതാമസം നേരിടുന്നത്. 162 ആധാരങ്ങളാണ് അവർ കൊണ്ടുപോയത്. ബാങ്കിൽ നിന്ന് ആധാരം കൊണ്ടുപോകാൻ ഇ ഡിക്ക് എന്താണ് അവകാശം. പണം അടയ്ക്കാനുള്ളവർ അടയ്ക്കാൻ എത്തിയാൽ അവർക്ക് ആധാരം മടക്കിക്കൊടുക്കണ്ടേ? ഇ ഡി കൊണ്ടുപോയ ആധാരം തിരിച്ചുകിട്ടാതെ എങ്ങനെയാണ് കൊടുക്കുക. അതൊരു പ്രശ്നമായി വന്നിട്ടുണ്ട്. ഒരുരൂപപോലും നഷ്ടപ്പെടാതെ തിരികെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നടപ്പാക്കും' വാസവൻ പറഞ്ഞു.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അ​റ​സ്റ്റി​ലാ​യ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​ർ​ ​പി.​ആ​ർ.​ ​അ​ര​വി​ന്ദാ​ക്ഷ​ൻ,​ ​ബാ​ങ്കി​ലെ​ ​മു​ൻ​ ​അ​ക്കൗ​ണ്ട​ന്റ് ​സി.​കെ.​ ​ജി​ൽ​സ്,​ ​തൃ​ശൂ​ർ​ ​സ​ഹ​ക​ര​ണ​ബാ​ങ്ക് ​സെ​ക്ര​ട്ട​റി​ ​ബി​നു,​ ​അ​റ​സ്റ്റി​ലാ​യ​ ​പി.​ ​സ​തീ​ഷ്‌​കു​മാ​റി​ന്റെ​ ​ഭാ​ര്യ​ ​ബി​ന്ദു​ ​എ​ന്നി​വ​രെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ​ഇ​ന്ന​ലെ​യും ഇവരെ ​ചോ​ദ്യം​ചെ​യ്തിരുന്നു.

ചൊ​വ്വാ​ഴ്ച​ ​അ​റ​സ്റ്റി​ലാ​യ​ ​അ​ര​വി​ന്ദാ​ക്ഷ​ൻ,​ ​ജി​ൽ​സ് ​എ​ന്നി​വ​രെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ക​സ്റ്റ​ഡി​യി​ൽ​ ​കി​ട്ടി​യ​ശേ​ഷ​മാ​ണ് ​ചോ​ദ്യം​ചെ​യ്യു​ന്ന​ത്.​ ​​ട്ടി​പ്പി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ​തീ​ഷ്‌​കു​മാ​റു​മാ​യു​ള്ള​ ​ബ​ന്ധം,​ ​സാ​മ്പ​ത്തി​ക,​ ​ബി​നാ​മി​ ​ഇ​ട​പാ​ടു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ചോ​ദി​ച്ച​ത്.​ ​ത​ട്ടി​പ്പി​ലെ​ ​ക​ള്ള​പ്പ​ണ​ ​ഇ​ട​പാ​ടു​ക​ൾ,​ ​ഉ​ന്ന​ത​രു​ടെ​ ​ബ​ന്ധ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​സം​ബ​ന്ധി​ച്ചും​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ക​സ്റ്റ​ഡി​ ​തീ​രും​വ​രെ​ ​ചോ​ദി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​രു​വ​രും​ ​ന​ട​ത്തി​യ​ ​സം​ശ​യ​ക​ര​മാ​യ​ ​പ​ണ​മി​ട​പാ​ടു​ക​ൾ​ ​സം​ബ​ന്ധി​ച്ചും​ ​ഇ.​ഡി​ ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലും​ ​ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്.

സ​തീ​ഷ്‌​കു​മാ​ർ​ ​തൃ​ശൂ​ർ​ ​സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ​ ​ന​ട​ത്തി​യ​ ​ഇ​ട​പാ​ടു​ക​ൾ​ ​സം​ബ​ന്ധി​ച്ചാ​ണ് ​ബി​നു​വി​നോ​ട് ​ചോ​ദി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​കൂ​ടു​ത​ൽ​ ​രേ​ഖ​ക​ളും​ ​ബി​നു​ ​ഹാ​ജ​രാ​ക്കി.സ​തീ​ഷ്‌​കു​മാ​ർ​ ​നേ​രി​ട്ടും​ ​ബി​നാ​മി​യാ​യും​ ​തൃ​ശൂ​ർ​ ​ബാ​ങ്കി​ൽ​ ​ന​ട​ത്തി​യ​ ​ഇ​ട​പാ​ടു​ക​ളാ​ണ് ​ഇ.​ഡി​ ​പ​രി​ശോ​ധി​ക്കു​ന്ന​ത്.​ ​സ​തീ​ഷ്‌​കു​മാ​റി​ന്റെ​ ​ബി​നാ​മി​ ​സ്വ​ത്തു​ക്ക​ൾ,​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ന്ന​ത​രു​മാ​യു​ള്ള​ ​ബ​ന്ധം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ബി​ന്ദു​വി​നോ​ട് ​ചോ​ദി​ച്ച​തെ​ന്നാ​ണ് ​സൂ​ച​ന.