വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫീസിന്റെ ജനൽ ചില്ലുകൾ തകർത്തു

Thursday 28 September 2023 2:55 PM IST

വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ വനം വകുപ്പ് ഓഫീസിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. കെ എഫ് ഡി സി ഓഫീസ് സായുധ സംഘം അടിച്ചുതകർത്തു. ആറംഗം സംഘം ഓഫീസിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ആരംഭിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം നടന്നത്. സംഘം ഓഫീസിലെത്തി ജീവനക്കാരുമായി സംസാരിച്ച ശേഷം ഓഫീസ് ചില്ലുകൾ തകർക്കുകയായിരുന്നു. കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.