ഡോക്ടർ നിയമനക്കോഴ, മന്ത്രി വീണയുടെ സ്റ്റാഫിന് തുണയായി 'അലിബി'

Friday 29 September 2023 12:51 AM IST

തിരുവനന്തപുരം: ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിൽ ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യു കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിന്ന് തലയൂരാൻ തുണയായത് 'അലിബി' നിയമം. കുറ്റം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നു എന്നു കാട്ടി നിരപരാധിത്വം തെളിയിക്കാനുള്ള ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പാണ് 'അലിബി'. ലാറ്റിൻ പദമാണിത്.

ഏപ്രിൽ 10ന് സെക്രട്ടേറിയറ്റ് വളപ്പിൽ വച്ച് മലപ്പുറം സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അഖിൽ മാത്യുവിനെതിരായ ആക്ഷേപം. ഈ ദിവസം അഖിൽ പത്തനംതിട്ടയിലെ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതോടെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നേരിട്ട് കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ മുനെയാടിഞ്ഞു.

'അലിബി'പ്രകാരം ആരോപിതൻ യഥാർത്ഥത്തിൽ ഉണ്ടായിരുന്നെന്ന് പറയുന്ന സ്ഥലത്തു നിന്ന് കുറ്റകൃത്യം നടന്ന സമയത്ത് ആ സ്ഥലത്ത് എത്തുക അസാദ്ധ്യമായിരിക്കണം. ഇതിന് തെളിവും വേണം. അഖിലിന്റെ കാര്യത്തിൽ രണ്ടും ബാധകമാവും. കോടതിയിലെത്തിയാലും 'അലിബി' പ്രകാരം സംരക്ഷണം ലഭിക്കും. അപകീർത്തിപ്പെടുത്തൽ, വിവാഹമോചനം തുടങ്ങിയ കേസുകളിൽ 'അലിബി' ആനുകൂല്യം ലഭിക്കില്ല.

'അലിബി' തുണ ഇങ്ങനെ

കുറ്റം നടന്നെന്ന് പറയുന്ന സമയത്ത് താൻ അവിടെ ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ 'അലിബി' ഹർജി നൽകാം.

കേസിന്റെ തുടക്കത്തലേ 'അലിബി'ഹർജി നൽകിയാൽ കുറ്റപത്രവും വിചാരണയുമടക്കം വേണ്ടിവരില്ല.

'അലിബി' ഹർജി നൽകുമ്പോൾ തെളിവുനിയമത്തിലെ സെക്‌ഷൻ-103 പ്രകാരം അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതിക്കാണ്.

​പ​രാ​തി​ക്കാ​ര​നാ​യ​ ​ഹ​രി​ദാ​സ​ന്റെ​ ​സു​ഹൃ​ത്തും​ ​എ.​ഐ.​എ​സ്.​എ​ഫ് ​മു​ൻ​ ​മ​ല​പ്പു​റം​ ​ജി​ല്ല​ ​പ്ര​സി​‌​ഡ​ന്റു​മാ​യ​ ​കെ.​പി.​ബാ​സി​തും​ ​ഇ​യാ​ളു​ടെ​ ​സു​ഹൃ​ത്തും​ ​മു​ൻ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വു​മാ​യ​ ​ലെ​നി​നു​മാ​ണ് ​പ​ണം​ ​വാ​ങ്ങി​യ​തെ​ന്നാ​ണ് ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​ഇ​ട​നി​ല​ക്കാ​ര​നാ​യ​ ​അ​ഖി​ൽ​ ​സ​ജീ​വ​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​അ​ഖി​ൽ​ ​മാ​ത്യു​വി​ന് ​ഇ​തി​ൽ​ ​പ​ങ്കി​ല്ല.​ ​ഹ​രി​ദാ​സ​നി​ൽ​ ​നി​ന്ന് ​വാ​ങ്ങി​യ​ 25,000​ ​രൂ​പ​ ​ലെ​നി​ൻ​ ​പ​റ​ഞ്ഞ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​കൈ​മാ​റി.​ 50,000​ ​രൂ​പ​ ​ലെ​നി​ൻ​ ​പി​ന്നെ​യും​ ​വാ​ങ്ങി.​ ​ബാ​സി​തും​ 10,000​ ​രൂ​പ​ ​വാ​ങ്ങി​യി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ഹ​രി​ദാ​സ​ൻ​ ​പു​റ​ത്തു​ ​പ​റ​യു​ന്നി​ല്ലെ​ന്നും​ ​അ​ഖി​ൽ​ ​സ​ജീ​വ​ൻ​ ​പ​റ​യു​ന്നു.