ആറ് മാസം കൊണ്ട് വിളവെടുക്കാം, ഒന്നിൽ നിന്ന് പതിനഞ്ച് കിലോ വരെ കിട്ടും; ഇവിടത്തെ കപ്പയ്‌ക്ക് ആവശ്യക്കാരേറാൻ മറ്റൊരു കാരണം കൂടിയുണ്ട്

Saturday 30 September 2023 10:34 AM IST

കൊടുമൺ: മഹാത്മ ജനസേവനകേന്ദ്രത്തിന്റെ കൊടുമൺ കുളത്തിനാൽ ജീവകാരുണ്യ ഗ്രാമത്തിലെ ഷുഗർഫ്രീ കപ്പ ശ്രദ്ധേയമാകുന്നു. ഇവിടെയുള്ള വൈവിദ്ധ്യമാർന്ന ഫലവൃക്ഷങ്ങൾക്കും ചെടികൾക്കുമൊപ്പമാണ് ഷുഗർഫ്രീ കപ്പ. അന്തേവാസികൾക്ക് വേണ്ടി നട്ടതാണ് ഇത്.

ആറുമാസം മതി വിളവെടുക്കാൻ. ജൈവളങ്ങൾ മാത്രം ചേർത്താണ് കപ്പക്കമ്പ് നടുന്നത്. നല്ലതുപോലെ പരിപാലിച്ചാൽ പത്തുമുതൽ പതിനഞ്ചു കിലോവരെ വിളവുകിട്ടും. മറ്റു കിഴങ്ങുവർഗങ്ങളിലേതുപോലെ പഞ്ചാസാരയുടെ അളവ് ഈ കപ്പയിൽ ഇല്ലെന്നുതന്നെ പറയാം. മംഗലാപുരത്തുനിന്നാണ് ഇത് മഹാത്മയിൽ കൊണ്ടുവന്നത്.