പാക് വലയിൽ വീണത് പത്തു ഗോളുകൾ,​ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ

Saturday 30 September 2023 9:43 PM IST

ഹ്വാംഗ്ചോ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാകിസ്ഥാനെ ഗോൾമഴയിൽ മുക്കി ഇന്ത്യ. പൂൾ എയിലെ മത്സരത്തിൽ രണ്ടിനെതിരെ പത്ത് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തെറിഞ്ഞത്. പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

നാലു ഗോളുകൾ നേടിയ ക്യാപ്ടൻ ഹർമ്മൻ പ്രീത് സിംഗ് ഇന്ത്യക്കായി തിളങ്ങി. 11,​ 17,​33,​34 മിനിട്ടുകളിലായിരുന്നു ഹർമ്മന്റെ ഗോളുകൾ. വരുൺകുമാർ രണ്ട് ഗോളുകൾ നേടി. മൻദീപ് സിംഗ്,​ സുമിത്,​ ഷംഷേർ സിംഗ്,​ ലളിത് ഉപാദ്ധ്യായ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. മുഹമ്മദ് ഖാൻ,​ അബ്ദുൾ റാണ എന്നിവർ പാകിസ്ഥാന്റെ ആശ്വാസ ഗോളുകൾ നേടി.

അതേ സമയം പു​രു​ഷ​ന്മാ​രു​ടെ​ ​സ്ക്വാ​ഷ് ​ടീം​ ​ഫൈ​ന​ലി​ലെ​യും​ ​ടെ​ന്നി​സ് ​മി​ക്സ​ഡ് ​ഡ​ബി​ൾ​സി​ലെ​യും​ ​അ​ത്യു​ജ്ജ്വ​ല​ ​വി​ജ​യ​ങ്ങ​ളോ​ടെ​ ​ഇ​ന്ത്യ​ ​ഹ്വാം​ഗ്ചോ​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ 10​ ​സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ​ ​തി​ക​ച്ചു.​ 14​ ​വീ​തം​ ​വെ​ള്ളി​യും​ ​വെ​ങ്ക​ല​വും​ ​ഉ​ൾ​പ്പ​ടെ​ 38​ ​മെ​ഡ​ലു​ക​ളു​മാ​യി​ ​നാ​ലാം​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ക​യാ​ണ് ​ഇ​ന്ത്യ.

പാ​കി​സ്ഥാ​നെ​തി​രാ​യ​ ​സ്ക്വാ​ഷ് ​ഫൈ​ന​ലി​ൽ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​തോ​ൽ​വി​ ​നേ​രി​ട്ട​ ​ശേ​ഷം​ ​സൗ​ര​വ് ​ഘോ​ഷാ​ലും​ ​അ​ഭ​യ് ​സിം​ഗും​ ​നേ​ടി​യ​ ​വി​ജ​യ​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​യെ​ ​സ്വ​ർ​ണ​ത്തി​ലെ​ത്തി​ച്ച​ത്.​ ​കോ​ർ​ട്ടി​ലും​ ​പു​റ​ത്തും​ ​പാ​കി​സ്ഥാ​ൻ​ ​താ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ച്ച​ ​പ്ര​കോ​പ​ന​ങ്ങ​ൾ​ ​മ​റി​ക​ട​ന്നാ​യി​രു​ന്നു​ ​ഇ​ന്ത്യ​ൻ​ ​പ​ട​യോ​ട്ടം.​ ​മി​ക്സ​ഡ് ​ഡ​ബി​ൾ​സി​ൽ​ ​ആ​ദ്യ​ ​സെ​റ്റ് ​ന​ഷ്ട​മാ​യ​ ​ശേ​ഷ​മാ​ണ് ​രോ​ഹ​ൻ​ ​ബൊ​പ്പ​ണ്ണ​-​ ​റി​തു​ജ​ ​ഭോ​സ്‌​ലെ​ ​സ​ഖ്യം​ ​ടൈ​ബ്രേ​ക്ക​റി​ലൂ​ടെ​ ​സു​വ​ർ​ണ​വി​ജ​യം​ ​വെ​ട്ടി​പ്പി​ടി​ച്ച​ത്.​ ​അ​ത്‌​ല​റ്റി​ക്സി​ൽ​ ​പു​രു​ഷ​ 10,000​ ​മീ​റ്റ​റി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി​ ​കാ​ർ​ത്തി​ക് ​കു​മാ​ർ​ ​വെ​ള്ളി​യും​ ​ഗു​ൽ​വീ​ർ​ ​സിം​ഗ് ​വെ​ങ്ക​ല​വും​ ​നേ​ടി.​ ​മി​ക്സ​ഡ് ​പി​സ്റ്റ​ൽ​ ​ഷൂ​ട്ടിം​ഗി​ൽ​ ​സ​ര​ബ്‌​ജ്യോ​ത്-​ ​ദി​വ്യ​ ​സു​ബ്ബ​റാ​വു​ ​സ​ഖ്യ​ത്തി​ലൂ​ടെ​ ​ഒ​രു​ ​വെ​ള്ളി​യും​ ​ ​ ​ല​ഭി​ച്ചു.